HomeKeralaവയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു | Wayanad Kalladi...

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു | Wayanad Kalladi Landslide

വയനാട് : കള്ളാടി ദുരന്തത്തെത്തുടർന്ന് മേപ്പാടി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. അപകട സാധ്യതയെത്തുടർന്ന് ദുരന്തമേഖലയുടെ പരിസരപ്രദേശങ്ങളിൽ നിന്നും ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്ന 48 കുടുംബങ്ങളിലെ 129 പേരെയും സുരക്ഷിതമായി സ്വന്തം വീടുകളിൽ തിരിച്ചെത്തിച്ചു.(Wayanad Kalladi Landslide Disaster Relief Camp Closed Government Announces Five Lakh Compensation)

അതേസമയം, കള്ളാടി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെ സഹായം നൽകും. ദുരന്തമുണ്ടായ കള്ളാടിയിലെ തുരങ്ക നിർമ്മാണം വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് വരുന്നത് വരെ നിർത്തിവെയ്ക്കാനും ഉത്തരവിൽ നിർദ്ദേശമുണ്ട്.

ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക, കരാർ കമ്പനികൾ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികൾ വിലയിരുത്തുക എന്നിവയ്ക്കായി അഞ്ചംഗ വിദഗ്ധ സമിതിയെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്. ദുരന്തമേഖലയിൽ നിന്ന് ഇതുവരെ ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കഴിഞ്ഞദിവസം മീനാക്ഷി പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ദുരന്തസ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ അകലെനിന്നാണ് ലഭിച്ചത്. അഞ്ചാം ദിവസമായ ഇന്ന് കാലാവസ്ഥ അനുകൂലമായതിനാൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്. ദുരന്ത ബാധിത പ്രദേശം നാല് സോണുകളായി തിരിച്ചു നടത്തുന്ന പരിശോധനയിൽ, നിലവിൽ ഒന്നും രണ്ടും സോണുകൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്. മണ്ണൊലിച്ച് പോയ ദിശ വിലയിരുത്തി, കാണാതായ വിക്രം റാണയ്ക്കായി തിരച്ചിൽ നടത്തുകയാണ്.

Story Summary

The relief camp at Meppadi Government Polytechnic College, which housed 129 people from 48 families following the Wayanad Kalladi tunnel disaster, has been closed. The Kerala government has announced ₹5 lakh compensation for the families of the deceased and suspended tunnel construction pending an expert committee report as search operations enter the fifth day.

WhatsApp Channel Banner

Latest updates

‘തീ പിടിച്ചിരിക്കുന്ന ഭൂമിക്ക് എൽ നിനോ കൂടുതൽ ഇന്ധനം...

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള കാലാവസ്ഥാ സാഹചര്യങ്ങളെ വരും മാസങ്ങളിൽ ശക്തമായി സ്വാധീനിക്കാൻ സാധ്യതയുള്ള എൽ നിനോ പ്രതിഭാസം കൂടുതൽ തീവ്രമാകുന്നതായി ലോക കാലാവസ്ഥാ സംഘടനയുടെ (WMO) മുന്നറിയിപ്പ് (Powerful El NINo 2026 warning)....

കാറിൽ കൊണ്ടുവന്നിറക്കി, അതേ വാഹനമിടിപ്പിച്ച് കൊന്നു: ആറ്റിങ്ങലിൽ നായയോട്...

തിരുവനന്തപുരം: ആറ്റിങ്ങലിൽ വളർത്തുനായയോട് മൃഗീയമായ അതിക്രമം. കാറിൽ കൊണ്ടുവന്ന് വഴിയരികിൽ ഉപേക്ഷിച്ച നായയെ തിരികെ പോകുന്നതിനിടെ അതേ കാറിടിപ്പിച്ച് ദാരുണമായി കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആറ്റിങ്ങൽ കാട്ടുമ്പുറത്തിന് സമീപം അട്ടക്കുളത്താണ് നാടിനെ...

ചെങ്കടൽ വഴിയുള്ള കപ്പൽഗതാഗതത്തിന് ഫീസ് ഈടാക്കില്ല; റിപ്പോർട്ടുകൾ തള്ളി...

സനാ: ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽനിന്ന് ഫീസ് ഈടാക്കാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യെമനിലെ ഹൂതി വിമതർ (Yemen Houthis Red Sea shipping fees). ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം സൗജന്യമായി തുടരുമെന്നും യാത്രയ്ക്കായി...

‘മഹാപ്രളയത്തിലെ രക്ഷാപ്രവർത്തനത്തിൽ UDF പങ്കാളിയായില്ല, CMDRFലേക്ക് സംഭാവന നൽകിയില്ല,...

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഹാപ്രളയ രക്ഷാപ്രവർത്തനത്തിൽ യു.ഡി.എഫ് പങ്കാളിയായില്ലെന്നും സി.എം.ഡി.ആർ.എഫിലേക്ക് സംഭാവന നൽകിയില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി വി. ഡി. സതീശനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പിണറായി വിജയൻ ഉന്നയിച്ചത്.(Pinarayi...

കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന...

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി നീറാട് ഭാഗത്ത് വീടിന് സമീപത്തെ തോട്ടിൽ വീണ് നാലുവയസ്സുകാരൻ മരിച്ചു. കൊണ്ടോട്ടി വില്ലേജിലെ ഏഴാം വാർഡിൽ മേലേപറമ്പ് സ്വദേശിയായ മുഹമ്മദ് ആദം ഐമൻ (4) ആണ്...

DON'T MISS

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....