HomeKerala'CPIMൽ അഭിപ്രായ ഭിന്നതയില്ല, മറുപടി പറയാന്‍ VD സതീശന് മാത്രമല്ല രാഹുല്‍...

‘CPIMൽ അഭിപ്രായ ഭിന്നതയില്ല, മറുപടി പറയാന്‍ VD സതീശന് മാത്രമല്ല രാഹുല്‍ ഗാന്ധിയ്ക്കും ഉത്തരവാദിത്തമുണ്ട്’: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ MV ഗോവിന്ദൻ | MV Govindan

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ യാതൊരുവിധ അഭിപ്രായ ഭിന്നതയുമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 25 ശതമാനത്തിലേറെ ഓഹരികൾ വിൽക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുവാദം ആവശ്യമാണെന്ന കാര്യത്തിൽ പാർട്ടി ഒറ്റക്കെട്ടായ നിലപാടിലാണ്. അനുമതി വാങ്ങാതെ സെബിയെ സമീപിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് തങ്ങൾക്ക് അറിയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.(MV Govindan slams Rahul Gandhi VD Satheesan over Vizhinjam port share transfer controversy)

വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും മുഖ്യമന്ത്രി വി.ഡി സതീശനുമെതിരെ എം.വി ഗോവിന്ദൻ കടുത്ത വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ മംഗലാപുരം സ്പെഷ്യൽ ഫ്ലൈറ്റ് യാത്രയും അദാനിയുടെ പ്രധാനപ്പെട്ട ആളുകളെ കണ്ടതും വലിയ ചർച്ചയായെങ്കിലും, ഈ ചോദ്യങ്ങൾക്കൊന്നും നാളിതുവരെ കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. അദാനിക്ക് പിന്തുണ നൽകുന്നത് സി.പി.എം ആണെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദാനി സംസ്ഥാന സർക്കാരിനെ സമീപിക്കാതെ നേരിട്ട് കേന്ദ്രത്തിലേക്ക് പോയതിനെക്കുറിച്ച് മറുപടി പറയാൻ വി.ഡി സതീശന് മാത്രമല്ല, രാഹുൽ ഗാന്ധിക്കും ഉത്തരവാദിത്തമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് ഭരണകാലത്ത് ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അത്തരം ചർച്ചകളൊക്കെ പലതും നടക്കുമെന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി. ആരുമായും ചർച്ചകൾ നടത്തുന്നതിനെ പാർട്ടി വിമർശിച്ചിട്ടില്ലെന്നും, സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുവാദം വാങ്ങാതെ ഒപ്പിട്ട ഡീലിലാണ് തങ്ങളുടെ വിമർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

CPM State Secretary MV Govindan stated that the party stands united on the Vizhinjam port share transfer issue, questioning how SEBI was approached without the state government’s prior approval. He added that leaders Rahul Gandhi and VD Satheesan are accountable to clarify the deal’s lack of local oversight and addressed past meetings involving Adani representatives.

Clickable Info Box