HomeKerala'ഓരോ സംഘടനയുടെയും ബാനറിൽ ഭക്ഷണം കൊടുത്തു ആശുപത്രിപരിസരം ഒരു മത്സരവേദി ആക്കാൻ...

‘ഓരോ സംഘടനയുടെയും ബാനറിൽ ഭക്ഷണം കൊടുത്തു ആശുപത്രിപരിസരം ഒരു മത്സരവേദി ആക്കാൻ പാടില്ല’: G സുധാകരൻ | G Sudhakaran

ആലപ്പുഴ: ഗവ. മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് സംഘടനകൾക്കെതിരെ വിമർശനവുമായി ജി. സുധാകരൻ. സംസ്ഥാനത്തെ മറ്റൊരു മെഡിക്കൽ കോളേജിലും ഇല്ലാത്ത വിധം ആലപ്പുഴയിൽ മാത്രം ആശുപത്രി കോമ്പൗണ്ടിനുള്ളിൽ ഷെഡ്ഡ് കെട്ടി ഭക്ഷണം പാചകം ചെയ്തു വിതരണം ചെയ്യുന്ന രീതി നിരുത്സാഹപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(G Sudhakaran criticizes DYFI food distribution Alappuzha Medical College transparency issue)

അതോടൊപ്പം മെഡിക്കൽ ആശുപത്രിക്ക് വെളിയിൽ ഭക്ഷണം പാചകം ചെയ്തു ആശുപത്രിയിൽ വിതരണം ചെയ്യാവുന്നതാണ്. മറ്റു മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചെയ്യുന്നത് അപ്രകാരമാണ്. ഇതിനുവേണ്ടി പല സംഘടനകളും പണം പിരിക്കുന്നു. പിരിക്കുന്ന പണത്തിന്റെ കണക്കുകൾ ആശുപത്രി വികസന സമിതിക്ക് നൽകണം. അപ്രകാരം സുതാര്യതയോടെ ആശുപത്രിക്ക് മേന്മ ഉണ്ടാകുന്ന തരത്തിൽ ഭക്ഷണവിതരണം ക്രമപ്പെടുത്തണമെന്നാണ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല
മുമ്പ് സർക്കാർ കൊടുത്തിരുന്ന പോലെ ആശുപത്രികളിൽ വീണ്ടും ഭക്ഷണം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. അല്ലാതെ ഓരോ സംഘടനയുടെയും ബാനറിൽ ഭക്ഷണം കൊടുത്തു ആശുപത്രിപരിസരം ഒരു മത്സരവേദി ആക്കാൻ പാടില്ല. ഉത്തരവാദപ്പെട്ട ജനപ്രതിനിധിയുടെ കടമ എന്ന രീതിയിലാണ് പ്രസ്തുത വിഷയം ചൂണ്ടിക്കാട്ടിയത്. ഇത് തൽപ്പരകക്ഷികൾ എന്നെ ആക്ഷേപിക്കും വിധം തെറ്റായ ഒരു വാർത്തയാക്കി വിതരണം ചെയ്തതാണ് സോഷ്യൽ മീഡിയയിൽ വന്നത്. അല്ലാതെ അങ്ങനെ പറഞ്ഞതല്ല എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇടതുപക്ഷ യുവജന സംഘടനയുടെ ഭക്ഷണ വിതരണം മുൻ കാലങ്ങളിൽ വീടുകളിൽ നിന്നും പൊതിച്ചോറ് വാങ്ങിയാണ് നല്കിയിരുന്നത്. എന്നാൽ ഇപ്പോൾ പണം പിരിച്ചാണ് നടത്തുന്നത്. അത് ശരിയായ രീതിയല്ല എന്നും പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

G Sudhakaran criticized organizations for distributing food inside the Alappuzha Medical College compound. He urged them to stop making the hospital a competition ground, maintain financial transparency by submitting collection accounts to the Hospital Development Committee, and suggested cooking outside the premises as done in other medical colleges.

WhatsApp Channel Banner

Latest updates

മൊറോക്കോയിൽ നിന്ന് സ്യൂട്ടയിലേക്ക് 60,000 കുടിയേറ്റക്കാർ; മനുഷ്യക്കടത്ത് സംഘങ്ങളെ...

മാഡ്രിഡ്: മൊറോക്കോയിൽ നിന്ന് സ്പെയിനിന്റെ വടക്കേ ആഫ്രിക്കൻ അധീനപ്രദേശമായ സ്യൂട്ടയിലേക്ക് വൻതോതിൽ കുടിയേറ്റക്കാർ എത്തിയ സംഭവത്തിൽ മനുഷ്യക്കടത്ത് സംഘങ്ങളെ കുറ്റപ്പെടുത്തി സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് (Spain Ceuta Migrant Crisis). ഏകദേശം...

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ;...

ന്യൂഡൽഹി: പാക് അധീന കശ്മീരിൽ (PoK) നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ പാകിസ്ഥാൻ ഭരണകൂടം സായുധമായി അടിച്ചമർത്തുന്നതിനെതിരെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ. പ്രതിഷേധിക്കുന്ന സാധാരണക്കാരായ പൗരന്മാരെ പാകിസ്ഥാൻ പ്രതിരോധ മന്ത്രി 'ശത്രുക്കൾ' എന്ന്...

പേമാരിയിൽ വലഞ്ഞ് കേരളം: മഴമുന്നറിയിപ്പിൽ മാറ്റം, ഇന്ന് 9...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ അടിയന്തര ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് (01/08/2026) സംസ്ഥാനത്തെ 9 ജില്ലകളിൽ റെഡ് അലർട്ടും 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.(Kerala...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; 15 വർഷത്തെ ശിക്ഷ റദ്ദാക്കി,...

ലിമ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിധിച്ച 15 വർഷത്തെ തടവുശിക്ഷ രാജ്യത്തെ ഭരണഘടനാ കോടതി റദ്ദാക്കിയതിനെ തുടർന്ന് പെറു മുൻ പ്രസിഡന്റ് ഒലാന്ത ഹുമാല ജയിൽമോചിതനായി. ബ്രസീലിയൻ നിർമാണക്കമ്പനിയായ ഒഡെബ്രെച് ഉൾപ്പെട്ട അഴിമതിക്കേസുമായി...

‘എല്ലാവരും ജാഗ്രത പാലിക്കണം’: സംസ്ഥാനത്തെ മഴക്കെടുതിയിൽ MM മണി |...

ഇടുക്കി: സംസ്ഥാനത്തുടനീളം പെയ്യുന്ന കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുതിർന്ന സി.പി.ഐ.എം നേതാവ് എം. എം. മണി ആവശ്യപ്പെട്ടു.(MM Mani Urges Vigilance Unity Amid Severe...

DON'T MISS

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....