HomeKeralaമലയാളി പെരുമ ബഹിരാകാശത്തേക്ക്: ഡോ. അനിൽ മേനോൻ ചൊവ്വാഴ്ച പറന്നുയരും |...

മലയാളി പെരുമ ബഹിരാകാശത്തേക്ക്: ഡോ. അനിൽ മേനോൻ ചൊവ്വാഴ്ച പറന്നുയരും | NASA astronaut Anil Menon

തിരുവനന്തപുരം: സൈനികൻ, ഡോക്ടർ, പൈലറ്റ്, ബഹിരാകാശ സഞ്ചാരി എന്നീ നിലകളിൽ അസാമാന്യ മികവ് തെളിയിച്ച മലയാളി വംശജൻ ഡോ. അനിൽ മാധവൻ സമോയ്ലെൻകോ മേനോൻ ചരിത്രപരമായ ബഹിരാകാശ ദൗത്യത്തിനൊരുങ്ങുന്നു. ജൂലൈ 14 ചൊവ്വാഴ്ച, കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സൊയൂസ് എം.എസ് 29 (Soyuz MS-29) പേടകം കുതിച്ചുയരുമ്പോൾ ഫ്ലൈറ്റ് എഞ്ചിനീയറുടെ നിർണായക സീറ്റിൽ ഈ ഒറ്റപ്പാലം സ്വദേശിയുണ്ടാകും.(NASA astronaut Anil Menon to launch to space station on Soyuz MS 29 mission)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എക്സ്പെഡിഷൻ 74-ന്റെ ഭാഗമാകാനാണ് ഈ യാത്ര. ഇന്ത്യൻ സമയം വൈകിട്ട് 8.17-നാണ് വിക്ഷേപണം.ഒറ്റപ്പാലം സ്വദേശി കെ.പി. ശങ്കരൻ മേനോന്റെയും യുക്രെയ്ൻകാരി എലിസബത്ത് സമോയ്‍ലെൻകോയുടെയും മകനായ അനിൽ മേനോൻ മിനിയപ്പലിസിലാണ് ജനിച്ചതെങ്കിലും വേരുകൾ കേരളത്തിലാണ്. വർഷങ്ങൾ നീണ്ട കഠിനമായ തയ്യാറെടുപ്പുകൾക്കൊടുവിലാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്.

ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദവും, സ്റ്റാൻഫോർഡിൽ നിന്ന് മെക്കാനിക്കൽ എ‍ഞ്ചിനിയറിങ്ങിൽ മാസ്റ്റേഴ്സും, ഒപ്പം വൈദ്യശാസ്ത്ര പഠനവും പൂർത്തിയാക്കിയ പ്രതിഭയാണ് അനിൽ. അമേരിക്കൻ വ്യോമസേനയിൽ കേണലായ അദ്ദേഹം ആയിരത്തിലേറെ മണിക്കൂർ വിമാനം പറത്തിയ സെർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ കൂടിയാണ്. നാസയിൽ ഫ്ലൈറ്റ് സർജനായും, പിന്നീട് സ്പേസ് എക്സിന്റെ ആദ്യ മനുഷ്യബഹിരാകാശ ദൗത്യങ്ങളിൽ ഫ്ലൈറ്റ് സർജനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Story Summary

Dr. Anil Menon, a NASA astronaut of half-Malayali descent, is set to launch to the International Space Station as a flight engineer aboard Russia’s Soyuz MS-29 rocket on July 14. The son of Ottapalam native KP Sankaran Menon, Dr. Anil will spend eight months conducting space medicine research as part of Expedition 74.

WhatsApp Channel Banner

Latest updates

കനത്ത മഴ മുന്നറിയിപ്പ്: എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ...

എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു (Heavy rain holiday...

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച...

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി (Trivandrum SAT Hospital newborn abandoned) ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശിനിയായ ഗ്രീഷ്മ (20) എന്ന യുവതിയാണ് പ്രസവിച്ച...

തുടർഭരണം അപകടമെന്ന് സാനു മാഷിന് തോന്നിയിട്ടില്ല: സച്ചിദാനന്ദന് പരോക്ഷ...

കൊച്ചി: പ്രമുഖ സാഹിത്യ വിമർശകനും ചിന്തകനുമായ പ്രൊഫ. എം.കെ. സാനുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ വേദിയിൽ കവി കെ. സച്ചിദാനന്ദന് പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്പിണറായി വിജയൻ (Pinarayi Vijayan). ഇടതുപക്ഷത്ത് നിന്നുകൊണ്ട്...

ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ പപ്പു യാദവ് എം.പിക്ക് നേരെ ചെരുപ്പേറ്;...

ന്യൂഡൽഹി: സ്വതന്ത്ര ലോക്സഭാ എം.പി. പപ്പു യാദവ് എന്ന രാജേഷ് രഞ്ജന് നേരെ ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ ചെരുപ്പേറ്. ദാരുണമായ ആക്രമണത്തിന് പിന്നാലെ അക്രമിയായ ഉത്തർപ്രദേശ് ബുലന്ദ്ഷഹർ സ്വദേശി സുമിത് എന്നയാളെ പപ്പു യാദവും...

ഇറാനെതിരെയുള്ള ആക്രമണം റദ്ദാക്കിയതായി ട്രംപ്; തിരിച്ചടിക്കുമെന്ന് ഇറാൻ, ഗൾഫ്...

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനെതിരെ നടത്താൻ പദ്ധതിയിട്ടിരുന്ന സൈനിക ആക്രമണങ്ങൾ റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് (Donald Trump Iran strikes cancelled). ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇറാനുമായുള്ള നയതന്ത്ര...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....