തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെ പേരിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ചും വിദ്വേഷം പരത്തുന്ന രീതിയിലും സോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റിട്ടയാൾക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ ഭരണശൈലിയെ സുധീരൻ വിമർശിച്ചു എന്ന തരത്തിലുള്ള തെറ്റായ പ്രസ്താവനകളാണ് പ്രചരിപ്പിച്ചത്.(VM Sudheeran, Cyber Police Register Case For Spreading Fake News)
‘മുഹമ്മദ് ഖലീൽ’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ഈ പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. ചിത്രമടക്കം പങ്കുവച്ച് വി എം സുധീരൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
താൻ പറയാത്ത കാര്യങ്ങൾ തന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജമായി പ്രചരിപ്പിക്കുകയാണെന്ന് കാണിച്ച് വി.എം. സുധീരൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയിരുന്നു. മുഹമ്മദ് ഖലീൽ എന്ന ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്ക്രീൻഷോട്ടുകൾ സഹിതമാണ് അദ്ദേഹം ആഭ്യന്തരമന്ത്രിയെ സമീപിച്ചതും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി ആവശ്യപ്പെട്ടതും. താൻ പരാതി നൽകിയ വിവരം വി.എം. സുധീരൻ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
Story Summary
Thiruvananthapuram City Cyber Police registered a case against a Facebook profile named ‘Muhammed Khalil’ for spreading false propaganda in the name of senior Congress leader V.M. Sudheeran against Chief Minister V.D. Satheesan. The fake post aimed to trigger political hatred and defame both leaders using morphed images.

