HomeKerala'വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനുമായി യോജിച്ച പ്രവർത്തനമാണ് നടത്തുന്നത്': തിരുവനന്തപുരത്ത് CPMൽ...

‘വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനുമായി യോജിച്ച പ്രവർത്തനമാണ് നടത്തുന്നത്’: തിരുവനന്തപുരത്ത് CPMൽ വിഭാഗീയതയില്ലെന്ന് V ജോയിയും കടകംപള്ളിയും | CPM Thiruvananthapuram factionalism

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സിപിഎമ്മിൽ വൻ വിഭാഗീയത നിലനിൽക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ സെക്രട്ടറി വി. ജോയി. ഇത്തരം വാർത്തകളിൽ വസ്തുതയില്ലെന്നും, അതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ തയ്യാറാകുന്നില്ലെന്നും വി. ജോയി കുറ്റപ്പെടുത്തി.(CPM Thiruvananthapuram factionalism, V Joy Refutes Media Reports)

പാർട്ടി നേതാക്കളായ വി. ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനുമായി തികച്ചും യോജിച്ച രീതിയിലാണ് തിരുവനന്തപുരത്തെ പാർട്ടി പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രനൊപ്പമാണ് വി. ജോയി മാധ്യമങ്ങളെ കണ്ടത്.

വിഴിഞ്ഞത്ത് നടന്ന ഒരു പ്രാദേശിക പരിപാടിയിൽ മന്ത്രി വി. ശിവൻകുട്ടിയെ പങ്കെടുപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടിയിൽ ചേരിതിരിവുണ്ടെന്ന വാർത്തകൾ പ്രചരിപ്പിച്ചത്. എന്നാൽ, കോവളം ഏരിയ കമ്മിറ്റിയാണ് പ്രാദേശികമായി ഈ പരിപാടി സംഘടിപ്പിച്ചതെന്നും ജില്ലാ കമ്മിറ്റി നേരിട്ട് നടത്തുന്ന വലിയ പരിപാടികളിലാണ് സാധാരണയായി സംസ്ഥാന കമ്മിറ്റി അംഗങ്ങളും മന്ത്രിമാരും പങ്കെടുക്കാറുള്ളതെന്നും വി. ജോയി വിശദീകരിച്ചു. അതേസമയം, വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തിൽ വൻ കൊള്ളയാണ് നടന്നതെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കടകംപള്ളി സുരേന്ദ്രൻ എടുത്തുപറഞ്ഞു. വിഷയത്തിൽ ഇ.പി. ജയരാജൻ എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ല. ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം എം.ഡി സ്ഥാനത്തുനിന്ന് മാറ്റാൻ മുൻപും ശ്രമങ്ങൾ നടന്നിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

Story Summary

CPM Thiruvananthapuram District Secretary V. Joy dismissed media reports of internal factionalism in the district unit as baseless and fabricated. Alongside Kadakampally Surendran, Joy clarified that the non-participation of V. Sivankutty in a Vizhinjam event was merely because it was locally organized by the Kovalam Area Committee.

WhatsApp Channel Banner

Latest updates

മോശം പരാമർശം നടത്തിയ യുവാക്കൾക്ക് മാപ്പ് നൽകുന്നു: പ്രതികരണവുമായി...

ന്യൂഡൽഹി: തനിക്കെതിരെയും അന്തരിച്ച അമ്മയ്ക്കെതിരെയും അപകീർത്തികരമായ പരാമർശം നടത്തിയ യുവാക്കൾക്ക് മാപ്പ് നൽകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തിടെ പുറത്തുവിട്ട പുതിയ വീഡിയോയിലൂടെയാണ് ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങളെക്കുറിച്ച് അദ്ദേഹം ആദ്യമായി സംസാരിച്ചത്.(PM...

കേരളത്തിൽ കനത്ത മഴ: ഇന്ന് 9 ജില്ലകളിൽ ഓറഞ്ച്...

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടം. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴക്കെടുതി രൂക്ഷമായിരിക്കുകയാണ്. പത്തനംതിട്ട തൂമ്പാക്കുളത്തുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ തേക്കുതോട് കൊച്ചുപാലം പൂർണ്ണമായി വെള്ളത്തിനടിയിലായി. ഇതേത്തുടർന്ന്...

കേരള പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: പുതിയ ഡി.ജി.പിയായി...

തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉന്നതതലത്തിൽ വൻ അഴിച്ചുപണി നടപ്പിലാക്കി സർക്കാർ ഉത്തരവ് പുറത്തിറങ്ങി (Kerala DGP S Sreejith). ജയിൽ വകുപ്പ് മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന എസ്. ശ്രീജിത്തിനെ പുതിയ സംസ്ഥാന പോലീസ് മേധാവിയായി...

നെടുമങ്ങാട് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി ഇറങ്ങിയോടി; തിരച്ചിൽ...

തിരുവനന്തപുരം: നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് ഇറങ്ങിയോടി (Nedumangad court escape). നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് (31) ആണ് കോടതിമുറിയിൽനിന്ന് രക്ഷപ്പെട്ടത്. 2022-ൽ പ്രണയം നടിച്ച്...

കൗൺസിലർ സുഗതന്റെ അവധി അപേക്ഷ: ആഭ്യന്തര വകുപ്പ് അണ്ടർ...

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ (R Sugathan) അവധി അപേക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിയുടെയോ വകുപ്പ് സെക്രട്ടറിയുടെയോ അനുമതിയില്ലാതെ...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...