തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചുമതലയിൽ നിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞത്ത് ദിവ്യ എസ്. അയ്യരെ മാത്രമല്ല മാറ്റിയതെന്നും ഭരണപരമായ മാറ്റങ്ങളുടെ ഭാഗമായി പലരെയും മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.(CM VD Satheesan Clarifies On Divya S Iyer Removal From Vizhinjam Port MD Post)
വിഴിഞ്ഞം തുറമുഖത്തിന്റെ എം.ഡി ആയിരുന്ന ദിവ്യ എസ്. അയ്യർ അദാനി കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നുവെന്നും, യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രതികാരബുദ്ധിയോടെയാണ് അവരെ മാറ്റിയതെന്നുമുള്ള ആരോപണങ്ങളോട് വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്തു നിന്ന് അവരെ മാത്രമല്ല മാറ്റിയത്. കുറെ നാളായി അവിടെയുണ്ടായിരുന്ന പലരെയും മാറ്റിയിട്ടുണ്ട്. അവരെ മാത്രം മാറ്റിയാൽ തന്നെ എന്താണ് പ്രശ്നം? അതിൽ എന്താണ് കുഴപ്പം എന്ന് മുഖ്യമന്ത്രി ചോദിച്ചു.
ദിവ്യ എസ്. അയ്യർ അദാനി ഗ്രൂപ്പിന് നോട്ടീസ് നൽകിയോ എന്ന കാര്യം തനിക്കറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ വകുപ്പ് മേധാവികൾ ആർക്കൊക്കെ നോട്ടീസ് നൽകുന്നുണ്ടെന്ന് അന്വേഷിച്ചു നടക്കലല്ല തന്റെ പണി. ഓഹരി കൈമാറ്റ വിവാദത്തിൽ സർക്കാരിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞം വിഷയത്തിൽ എന്താണ് കാര്യമെന്നും തന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Story Summary
Kerala Chief Minister V.D. Satheesan dismissed allegations regarding the removal of Divya S. Iyer from the post of Vizhinjam Port MD. Responding sharply to media queries, the Chief Minister stated that it was a routine administrative reshuffle involving multiple officials and denied any knowledge of her issuing a notice to the Adani Group before her transfer.

