HomeKerala'തികഞ്ഞ അനാസ്ഥ, കൊടുംപാതകമാണ് ചെയ്തത്, കുറ്റവാളികൾ ശിക്ഷിക്കപ്പെടണം': വയനാട് കള്ളാടി ദുരന്തത്തിൽ...

‘തികഞ്ഞ അനാസ്ഥ, കൊടുംപാതകമാണ് ചെയ്തത്, കുറ്റവാളികൾ ശിക്ഷിക്കപ്പെടണം’: വയനാട് കള്ളാടി ദുരന്തത്തിൽ തുറന്നടിച്ച് VM സുധീരൻ | VM Sudheeran

തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപ്പാതാ മുഖത്തുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തം അതീവ ആശങ്കാജനകവും നാടിനെ നടുക്കുന്നതുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. സുരക്ഷാ നിർദ്ദേശങ്ങൾ പൂർണ്ണമായി അവഗണിച്ച്, നിർമ്മാണ ചുമതലയുള്ള കമ്പനി കാട്ടിയ തികഞ്ഞ അനാസ്ഥ കൊടും പാതകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(VM Sudheeran Demands Comprehensive Inquiry Into Wayanad Kalladi Tunnel Landslide Disaster)

സർവ്വ മുന്നറിയിപ്പുകളും സുരക്ഷാ നിർദ്ദേശങ്ങളും പാടെഅവഗണിച്ച് തികഞ്ഞ അനാസ്ഥയിലൂടെ കൊടും പാതകമാണ് ഉത്തരവാദപ്പെട്ട കമ്പനി ഉൾപ്പെടെയുള്ളവർ ചെയ്തത്. ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങളുടെ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും തീരാ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതേക്കുറിച്ചു സത്യസന്ധവും സമഗ്രവുമായ അന്വേഷണം ജനങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ നടത്തണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. അവരിൽനിന്നും അർഹമായ നഷ്ടപരിഹാരം ഈടാക്കണം. ദുരന്തതിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സാധ്യമായ സർവ്വ സഹായങ്ങളും ആശ്വാസ നടപടികളും സ്വീകരിക്കുന്നതിന് സർക്കാർ മുന്നോട്ടുവരണമെന്നാണ് അഭ്യർത്ഥനയെന്നും അദ്ദേഹം കുറിച്ചു.

Story Summary

Senior Congress leader V.M. Sudheeran expressed deep grief over the tragic landslide at the Wayanad Kalladi tunnel road construction site, terming the company’s negligence as a severe crime. He demanded a comprehensive and transparent inquiry to punish the guilty and urged the government to recover compensation from the responsible company to aid the victims’ families.

WhatsApp Channel Banner

Latest updates

‘തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം’: V കുഞ്ഞികൃഷ്ണനെതിരെ TI മധുസൂദനൻ...

കൊച്ചി: പയ്യന്നൂർ മണ്ഡലത്തിൽ നിന്നുള്ള വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഐ. മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചാണ് കുഞ്ഞികൃഷ്ണൻ വിജയിച്ചതെന്ന് ആരോപിച്ചാണ് മധുസൂദനൻ...

തമിഴ്നാട്ടിൽ നാല് പുതിയ നിക്ഷേപ കരാറുകൾ; വിവിധ മേഖലകളിലായി...

ചെന്നൈ: ആഗോള ശേഷികേന്ദ്രങ്ങൾ, ഗവേഷണ-വികസനം, ഉന്നത വിദ്യാഭ്യാസം, നൂതന നിർമാണ മേഖലകൾ എന്നിവയിൽ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ നാല് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു (Tamil Nadu New Investment MoUs). ചബ്,...

‘ചികിത്സ തേടിയത് കസ്റ്റഡിയിലെടുത്ത് 13 ദിവസം കഴിഞ്ഞ്, ക്രൈം...

തിരുവനന്തപുരം: കുണ്ടറയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സിയാദ് (39) മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കട്ടെ എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിയാദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച് 13 ദിവസങ്ങൾക്ക് ശേഷമാണ്...

‘അവർക്കിടയിൽ നിരന്തരം അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു’; അഭിഷേക്-കരിഷ്മ വിവാഹം മുടങ്ങിയതിനെക്കുറിച്ച് സുനീൽ...

മുംബൈ: ബോളിവുഡിൽ ഒരുകാലത്ത് ഏറെ ചർച്ചയായ പ്രണയബന്ധമായിരുന്നു അഭിഷേക് ബച്ചന്റെയും കരിഷ്മ കപൂറിന്റെയുംത്. വിവാഹനിശ്ചയം വരെ എത്തിയ ഈ ബന്ധം പിന്നീട് വേർപിരിഞ്ഞത് ആരാധകരെ ഏറെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴിതാ, ഇരുവരും പിരിയാനിടയായ സാഹചര്യങ്ങളെക്കുറിച്ച്...

‘വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജിന് ഉത്തരവിട്ടതാര്? അമിത് ഷാ മറുപടി...

ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമ ഭേദഗതി ബിൽ മുൻപേ കൊണ്ടുവരാതിരുന്നത് എന്തുകൊണ്ടാണെന്ന് മല്ലികാർജ്ജുൻ ഖാർഗെ. വ്യാഴാഴ്ച രാജ്യസഭയിൽ ബില്ലിന്മേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് പകരം രാഷ്ട്രീയ...

DON'T MISS

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

ലോഹഗഡ് കോട്ടയിൽ പുകവലിച്ചു : വിനോദസഞ്ചാരികളെ ചോദ്യം ചെയ്ത...

മുംബൈ: മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ സിഗരറ്റ് വലിച്ച വിനോദസഞ്ചാരികളോട് പ്രാദേശിക യുവാവ് രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (Lohagad Fort Smoking Tourists Viral Video). ഡൽഹിയിൽ നിന്നുള്ളവരാണെന്ന് പറയപ്പെടുന്ന...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....