HomeKeralaവയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായവർക്കായി തിരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനത്തിന് തടസം...

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായവർക്കായി തിരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനത്തിന് തടസം നിന്ന് കനത്ത മഴ | Wayanad Kalladi Landslide

വയനാട്: ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും ഊർജ്ജിതമായി തുടരുന്നു. ദുരന്തമുണ്ടായ പ്രദേശത്തിന് തൊട്ടടുത്തുള്ള തോട് കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രധാനമായും പരിശോധന നടക്കുന്നത്. ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ.(Wayanad Kalladi Landslide Missing Search Continues)

ഇന്നലെ ഇവിടെ നിന്നാണ് രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. എന്നാൽ, പ്രദേശത്ത് പെയ്യുന്ന ഇടവിട്ടുള്ള ശക്തമായ മഴയും തോട്ടിലേക്ക് കുത്തിയൊലിച്ചെത്തുന്ന മലവെള്ളപ്പാച്ചിലും രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ദുരന്തത്തിൽ പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒൻപത് പേരിൽ രണ്ട് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പത്തുപേരിൽ മൂന്ന് പേർ ഇന്ന് ഡിസ്ചാർജ് ആയി. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മേപ്പാടി പോലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെയുള്ളവരാണ് ആശുപത്രി വിട്ടത്. ബാക്കി അഞ്ച് പേരെ ജനറൽ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരിൽ നിലവിൽ ചികിത്സയിലുള്ള ഏക മലയാളി സൈറ്റ് എഞ്ചിനീയറാണ്. അതിനിടെ, അപകടത്തിൽ മരണപ്പെട്ട മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെയും കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വ്യോമമാർഗ്ഗം ഇവരുടെ ജന്മനാടുകളിലേക്ക് എത്തിക്കും. മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്തുനിന്നും 140 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

Story Summary

The search operation continues in the nearby stream for those missing in the Wayanad Kalladi tunnel road landslide. Heavy rains are hampering rescue efforts, while two of the injured remain critical at a private hospital in Meppadi. The Kerala government announced ₹5 lakh compensation for the families of the deceased workers, and 140 displaced residents have been moved to a relief camp at Meppadi Polytechnic College.

WhatsApp Channel Banner

Latest updates

‘നീറ്റ് പരീക്ഷ എഴുതാത്ത ഡോക്ടർമാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ,...

ന്യൂഡൽഹി: പാർലമെന്റിൽ നീറ്റ് (NEET) വിഷയം ചർച്ചയിലെത്തിക്കാൻ സാധിച്ചത് 'ജെൻ സി' തലമുറയിലെ വിദ്യാർത്ഥികളുടെ പ്രക്ഷോഭങ്ങൾ കാരണമാണെന്ന് ഡി.എം.കെ എം.പി ദയാനിധി മാരൻ. വിഷയം ഒതുക്കിതീർക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോഴും യുവാക്കളുടെ പ്രതിഷേധമാണ്...

ആരോഗ്യ സ്ഥാപനങ്ങളിൽ അതിവേഗ ഇന്റർനെറ്റ്; മെഡിക്കൽ കോളജുകൾ ഉൾപ്പെടെ...

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ഡിജിറ്റൽ അടിസ്ഥാനസൗകര്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കി കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (K-FON)....

വി ഐയുടെ ₹200 എന്റർടെയ്ൻമെന്റ് പ്ലാൻ; 20 ഒടിടി...

കൊച്ചി: ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ (Vi Movies and TV) ഉപഭോക്താക്കൾക്കായി പുതിയ വി മൂവീസ് ആൻഡ് ടിവി എന്റർടെയ്ൻമെന്റ് പ്ലാൻ അവതരിപ്പിച്ചു. ₹200 വിലയുള്ള ഈ പ്ലാനിലൂടെ 20 പ്രമുഖ...

‘സർക്കാർ പോലും വഴങ്ങും, വഴങ്ങാൻ ആളുണ്ടാകണം’; സിജെപി പ്രതിഷേധം...

ന്യൂഡൽഹി: സി.ജെ.പി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പ്രതിഷേധം നടത്തിയ വിദ്യാർഥികളാണ് സർക്കാരിനെ വഴങ്ങാൻ നിർബന്ധിതരാക്കിയതെന്നും "സർക്കാർ പോലും വഴങ്ങും, വഴങ്ങാൻ ആളുണ്ടാകണം" എന്നായിരുന്നു...

ജന്തർ മന്തർ ആകെ ബിസി: പ്രക്ഷോഭകർ ആക്രമിച്ചെന്ന പരാതിയിൽ...

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (CJP) ഡൽഹിയിൽ നടത്തിയ വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ ജന്തർ മന്തറിൽ സമരത്തിനൊരുങ്ങുന്നു. ജൂലൈ 20-ന്...

DON'T MISS

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

ലണ്ടനിലെ ബസിൽ അലക്കുസഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുരങ്ങ്; ‘ഓയ്സ്റ്റർ’...

ലണ്ടൻ: യാത്രക്കാർ സഞ്ചരിച്ചുകൊണ്ടിരുന്ന ലണ്ടൻ ബസിൽ അലക്കുസഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചെറിയ കുരങ്ങിനെ സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 'ഓയ്സ്റ്റർ' എന്ന് പേരിട്ട ഈ പെൺ കോമൺ മാർമോസെറ്റ് കുരങ്ങിനെ കഴിഞ്ഞ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...