HomeKeralaകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ 'ഓറഞ്ച് അലർട്ട്',...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ ‘ഓറഞ്ച് അലർട്ട്’, അതീവ ജാഗ്രതാ നിർദ്ദേശം | Kerala Rain Update

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ പ്രവചനം. വിവിധ ജില്ലകളിൽ ഓറഞ്ചും മഞ്ഞയും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളിൽ ഇന്ന് (08/07/2026) കേന്ദ്ര കാലാവസ്ഥാ വകുപ്പ് ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചു.(Kerala Rain Update Orange Alert In Six Districts IMD Issues Heavy Rainfall Warning)

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. തുടർച്ചയായ മഴ മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും കാരണമായേക്കാമെന്നതിനാൽ അതീവ ജാഗ്രത പാലിക്കണം.

ഇന്ന് (08/07/2026) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കണ്ണൂർ, കാസർഗോഡ്, നാളെ (09/07/2026): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം. ദുരന്തസാധ്യത മുൻകൂട്ടി കണ്ട് അപകടമേഖലകളിൽ ഉള്ളവർ തദ്ദേശ സ്ഥാപനങ്ങളുമായോ റവന്യൂ അധികാരികളുമായോ ബന്ധപ്പെട്ട് തങ്ങളുടെ പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറേണ്ടതുമാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ ഉള്ളവരും പ്രത്യേക ജാഗ്രത പുലർത്തണം.

Story Summary

The IMD has issued a heavy rainfall warning for Kerala for the next 5 days. An Orange Alert has been declared today (July 8, 2026) for Ernakulam, Idukki, Thrissur, Malappuram, Kozhikode, and Wayanad, with yellow alerts in several other districts. Public hookups are advised to stay vigilant against landslides and floods.

WhatsApp Channel Banner

Latest updates

ദക്ഷിണ കൊറിയയിലെ US വ്യോമസേനാ താവളത്തിൽ വൈറ്റ് ഫോസ്ഫറസ്...

സോൾ: ദക്ഷിണ കൊറിയയിലെ പ്രമുഖ അമേരിക്കൻ വ്യോമസേനാ താവളമായ ഓസാൻ എയർ ബേസിൽ വിഷ പദാർത്ഥമായ വൈറ്റ് ഫോസ്ഫറസ് ചോർന്നു. ചൊവ്വാഴ്ചയുണ്ടായ സംഭവത്തെ തുടർന്ന് സൈനിക താവളത്തിന് സമീപമുള്ള പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്...

CJP പാർലമെന്റ് മാർച്ച്: പെല്ലറ്റ് പ്രയോഗിക്കാൻ നിർദ്ദേശം നൽകിയെന്ന...

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തിയ പാർലമെന്റ് മാർച്ചിന് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദ്ദേശം നൽകിയെന്ന വാർത്തകൾ നിഷേധിച്ച് ഡൽഹി ഡി.സി.പി. ആക്രമണം നടക്കുമ്പോൾ താൻ ആ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും...

വടകര MDMA കേസ്: ഓൺലൈൻ ഡെലിവറി ബോയ് കൂടി...

കോഴിക്കോട്: വടകര എം.ഡി.എം.എ ലഹരിക്കടത്ത് കേസിൽ ഒരു പ്രതി കൂടി പോലീസിന്റെ പിടിയിലായി. കണ്ണൂർ ഇരിട്ടി സ്വദേശിയായ ജിജിൻ കുര്യാക്കോസിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ ഫുഡ് ഡെലിവറി ബോയ് ആയി...

ചന്ദ്രബാബു നായിഡുവുമായി വേദി പങ്കിട്ടു, സംവദിച്ചു, പ്രശംസ നേടി:...

അമരാവതി: ആന്ധ്രാപ്രദേശിൽ മെഗാ പേരന്റ്-ടീച്ചർ മീറ്റിംഗിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി വേദി പങ്കിടുകയും സംവദിക്കുകയും ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. രാമ്പചോടവരം മണ്ഡലത്തിലെ ഇർലപ്പള്ളി ഗ്രാമത്തിലാണ് റാംപചോടവരം ഗവൺമെന്റ്...

ഇറാൻ അനുകൂല ഡ്രോൺ ആക്രമണം പ്രതിരോധിച്ച് സൗദി അറേബ്യ:...

റിയാദ്: ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘങ്ങൾ തൊടുത്തുവിട്ട ഡ്രോണുകൾ തുടർച്ചയായ രണ്ടാം ദിവസവും തകർത്തതായി സൗദി അറേബ്യ വ്യക്തമാക്കി. ഇതിനുപുറമേ, സൗദിയുടെ എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തി കപ്പൽ തിരിച്ചുവിളിക്കാൻ...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...