HomeKeralaവയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: മുഖ്യമന്ത്രി VD സതീശനെ ഫോണിൽ വിളിച്ച്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: മുഖ്യമന്ത്രി VD സതീശനെ ഫോണിൽ വിളിച്ച് അമിത് ഷാ; കേരളത്തിൻ്റെ പ്രവർത്തനങ്ങളിൽ തൃപ്തിയറിയിച്ചു, കേന്ദ്രത്തിൻ്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു | Amit Shah Calls Kerala CM

തിരുവനന്തപുരം: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ ഫോണിൽ വിളിച്ച് ചർച്ച നടത്തി. ദുരന്തത്തിന്റെ നിലവിലെ അവസ്ഥയും നാശനഷ്ടങ്ങളുടെ വിശദാംശങ്ങളും ആരാഞ്ഞ കേന്ദ്രമന്ത്രി, രക്ഷാപ്രവർത്തനങ്ങൾക്കും തുടർനടപടികൾക്കുമായി കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.(Amit Shah Calls Kerala CM VD Satheesan Over Wayanad Kalladi Landslide Dual Probe Announced)

ദുരന്തസ്ഥലത്ത് കേരള സർക്കാർ ഇതുവരെ സ്വീകരിച്ച അടിയന്തര രക്ഷാപ്രവർത്തനങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടപ്പോൾ, ഇന്ന് ചേർന്ന അടിയന്തര മന്ത്രിസഭാ യോഗം തന്നെ കേസിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിച്ചു.

കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ ദാരുണമായ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. നിർമ്മാണ പ്രവർത്തനങ്ങളിൽ ഉണ്ടായ സാങ്കേതികപരമായ പിഴവുകളും നിയമപരമായ വീഴ്ചകളും പ്രത്യേക സംഘം പരിശോധിക്കും.

പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച വേളയിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവെച്ച കർശനമായ നിബന്ധനകളും നിർദ്ദേശങ്ങളും പാലിച്ചാണോ കരാർ കമ്പനി പണി നടത്തിയതെന്ന് വിശദമായി പരിശോധിക്കും. ഈ രണ്ട് അന്വേഷണങ്ങളുടെയും അന്തിമ റിപ്പോർട്ട് ലഭിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്ത ശേഷം മാത്രമേ നിർത്തിവെച്ച തുരങ്കപാത നിർമ്മാണം പുനരാരംഭിക്കാൻ അനുവദിക്കൂ എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Story Summary

Union Home Minister Amit Shah spoke to Kerala Chief Minister V.D. Satheesan to evaluate the rescue operations at the Wayanad Kalladi landslide site. CM Satheesan announced a dual-probe into the tunnel road landslide incident covering technical loopholes and violations of environmental clearance conditions by the contract firm.

WhatsApp Channel Banner

Latest updates

‘ചോദ്യ പേപ്പർ ചോർച്ച തടയൽ ബിൽ ചർച്ച പ്രതിപക്ഷം...

ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പ് തടയൽ (ഭേദഗതി) ബില്ലിന്മേൽ പാർലമെന്റിൽ നടന്ന ചർച്ചയെ പ്രതിപക്ഷം രാഷ്ട്രീയവൽക്കരിച്ചതായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. അർദ്ധരാത്രി പിന്നിട്ടും സഭ നീണ്ടുനിന്നെങ്കിലും ബില്ലിലെ പ്രധാന വ്യവസ്ഥകളിൽ...

ഡെലൂലു, ക്ലോക്ക് ഇറ്റ്, ഫോമോ: ലോക്‌സഭയിൽ ‘ജെൻ സി’...

ന്യൂഡൽഹി: ലോക്‌സഭയിൽ പരീക്ഷാ തട്ടിപ്പ് തടയൽ (ഭേദഗതി) ബില്ലിന്മേൽ നടന്ന ചർച്ചയിൽ വേറിട്ട കാഴ്ചകൾ. ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ തലസ്ഥാനത്ത് മാസങ്ങളോളം സമരം ചെയ്ത വിദ്യാർത്ഥി സമൂഹത്തെ ചേർത്തുപിടിക്കാനും പ്രതിപക്ഷത്തെ കടന്നാക്രമിക്കാനും ബി.ജെ.പി, ശിവസേന...

ജപ്പാനിൽ ശക്തമായ ഭൂചലനം: 7.1 തീവ്രത രേഖപ്പെടുത്തി, മരണസംഖ്യ...

യാമെ: തെക്കുപടിഞ്ഞാറൻ ജപ്പാനിലെ ക്യുഷു ദ്വീപിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി ഉയർന്നു. കുമാമോട്ടോ പ്രവിശ്യയെ കുലുക്കിയ ദുരന്തത്തിന് ശേഷം കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും ബുധനാഴ്ച രാവിലെയോടെ കൂടുതൽ ഊർജ്ജിതമാക്കിയതായി...

‘ചോദ്യ പേപ്പർ ചോർച്ച പരീക്ഷ സമ്പ്രദായത്തിലെ ഘടനാപരമായ തകരാറ്...

ന്യൂഡൽഹി: പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച കേവലം ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും അത് രാജ്യത്തെ പരീക്ഷണ സംവിധാനത്തിലെ ആഴത്തിലുള്ള ഘടനാപരമായ തകരാറുകളെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും കോൺഗ്രസ് എം.പി ശശി തരൂർ ലോക്‌സഭയിൽ പറഞ്ഞു. പരീക്ഷാ തട്ടിപ്പ് തടയൽ...

തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും;...

തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply Disruption). ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...