ആലപ്പുഴ : ചേർത്തലയിൽ വീടിനു പുറത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ ജയരാജന്റെ (60) മരണം കൊലപാതകമാണെന്ന് നിഗമനം. സംഭവത്തിൽ ജയരാജന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മർദനമേറ്റ പാടുകളും മുറിവുകളും കണ്ടെത്തിയതോടെയാണ് കേസ് കൊലപാതകമാണെന്ന് വ്യക്തമായത്.(Cherthala man murder case police custody son)
ഞായറാഴ്ചയാണ് ജയരാജനെ വീടിനു പുറത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീട്ടുകാർ വലിയ താമസം വരുത്തി. ഏറെ സമയം കഴിഞ്ഞാണ് ജയരാജനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ശരീരത്തിൽ മർദനമേറ്റ പാടുകൾ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. സംഭവദിവസം ജയരാജനും ഒപ്പമുണ്ടായിരുന്ന മകനും തമ്മിൽ വീട്ടിൽ രൂക്ഷമായ തർക്കവും വഴക്കും നടന്നിരുന്നതായാണ് വിവരം.
Story Summary
The death of 60-year-old Jayarajan in Cherthala, initially believed to be a natural collapse, has been confirmed as murder following a post-mortem report that revealed internal and external injuries. Police have taken his son into custody.

