HomeCrimeആറ്റുകാലിലെ യുവതിയുടെ ആത്മഹത്യ: ഭർത്താവിൻ്റെ ക്രൂരത വെളിപ്പെടുത്തുന്ന കുറിപ്പും ചാറ്റുകളും പുറത്ത്...

ആറ്റുകാലിലെ യുവതിയുടെ ആത്മഹത്യ: ഭർത്താവിൻ്റെ ക്രൂരത വെളിപ്പെടുത്തുന്ന കുറിപ്പും ചാറ്റുകളും പുറത്ത് | Attukal suicide case

തിരുവനന്തപുരം : ആറ്റുകാലിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഭർത്താവ് അതുലിന്റെ മർദ്ദനവും പീഡനവും വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും, അമ്മയ്ക്ക് അയച്ച ചാറ്റുകളും പുറത്തുവന്നു. മർദ്ദനവിവരങ്ങൾ അതുലിന്റെ മാതാപിതാക്കൾക്കും അറിയാമായിരുന്നുവെന്ന് ആരതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ അതുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.(Attukal suicide case, Athul remanded after suicide of wife Arathi in Attukal reveals domestic abuse)

ആരതിയുടെ ശരീരത്തിൽ പഴയതും പുതിയതുമായി 17 മുറിവുകൾ ഉണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന. ഭർത്താവ് തന്നെ നിരന്തരം മർദ്ദിച്ചിരുന്നതായും, അച്ഛനമ്മമാർ നൽകിയ സ്വർണ്ണാഭരണങ്ങളും പണവും അതുൽ സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതായും ആരതിയുടെ കുറിപ്പിലുണ്ട്. ഭർത്താവിൽ നിന്ന് ലഭിക്കേണ്ട സ്നേഹമോ പരിഗണനയോ ലഭിച്ചില്ലെന്നും, തന്റെ വിഷമങ്ങൾ ആരും കേൾക്കാൻ തയ്യാറായില്ലെന്നും ആരതിയുടെ നിസ്സഹായാവസ്ഥ കുറിപ്പിൽ നിന്ന് വ്യക്തമാണ്.

സ്വർണ്ണാഭരണങ്ങൾ പണയം വെച്ചിട്ടും അതുലിന് വലിയ കടബാധ്യതകൾ നിലനിന്നിരുന്നുവെന്നും, ഇതേ ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ നടന്നിരുന്നതായും കുടുംബം വെളിപ്പെടുത്തുന്നു. എന്നാൽ, ആരതിയുടെ കുടുംബത്തിന്റെ ആരോപണങ്ങളെ അതുലിന്റെ വീട്ടുകാർ പൂർണ്ണമായും നിഷേധിച്ചു. സ്വർണ്ണം പണയം വെച്ചത് ഇരുവരും ചേർന്ന് വാഹനം വാങ്ങാനാണെന്നാണ് അതുലിന്റെ കുടുംബം അവകാശപ്പെടുന്നത്.

Story Summary

A tragic suicide case in Attukal has exposed severe domestic abuse, with the victim’s suicide note and chat history revealing consistent physical violence by her husband, Atul. While the victim’s family alleges that Atul and his parents exploited her financially and physically, the accused remains in judicial custody facing charges of domestic violence and abetment of suicide.

WhatsApp Channel Banner

Latest updates

വ്യാജ രേഖകളുമായി ഡൽഹിയിൽ താമസിച്ചു: ബംഗ്ലാദേശ് സ്വദേശിയെ നാടുകടത്താൻ...

ന്യൂഡൽഹി: വ്യാജ രേഖകൾ ചമച്ച് ഇന്ത്യയിൽ നിയമവിരുദ്ധമായി താമസിച്ച ബംഗ്ലാദേശ് സ്വദേശിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാടുകടത്താൻ ഡൽഹി കോടതി ഉത്തരവിട്ടു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇയാളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാനാണ്...

ഫിഫ ലോകകപ്പ് ഫൈനൽ 2026: ഫുട്ബോൾ പ്രേമികൾ ശാന്തത...

ബെംഗളൂരു: സ്പെയിനും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരം കാണുമ്പോൾ ഫുട്ബോൾ പ്രേമികൾ തികഞ്ഞ ക്ഷമയും ശാന്തതയും പാലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അഭ്യർത്ഥിച്ചു. മത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ക്രമസമാധാനം...

‘റാം, റഹീം, രവീന്ദർ, റോബിൻ എല്ലാവർക്കും തുല്യാവകാശം’: ഏകീകൃത...

ജഗദീഷ്പൂർ: മധ്യപ്രദേശിൽ ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുന്നതിനുള്ള നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ. ഞായറാഴ്ച ജഗദീഷ്പൂരിൽ മുഖ്യമന്ത്രി മോഹൻ യാദവിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗം ഏകീകൃത സിവിൽ കോഡ്...

ബംഗാളിലെ ക്രമസമാധാനനില വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ:...

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ക്രമസമാധാന നിലയും അതിർത്തി സുരക്ഷയും അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ കൊൽക്കത്തയിൽ ഉന്നതതല യോഗം ചേർന്നു. ബംഗ്ലാദേശുമായി 2,217 കിലോമീറ്റർ അതിർത്തി പങ്കിടുന്നതിനൊപ്പം നേപ്പാൾ,...

ജമ്മു കശ്മീരിൽ പ്രളയവും ഉരുൾപൊട്ടലും: പൂഞ്ച്-രജൗരി മേഖലയിൽ 11...

ജമ്മു: ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും 11 പേർ മരിച്ചു. ഞായറാഴ്ച ഉണ്ടായ ദുരന്തത്തിൽ ഏഴ് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള സംയുക്ത രക്ഷാപ്രവർത്തനം...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...