HomeKeralaചായ കിട്ടാത്തതിന് പ്രകോപനം; നിലമ്പൂരിൽ മരുമകളെ വെട്ടിക്കൊന്ന് അമ്മായിയമ്മ, അന്ത്യനിമിഷം കുട്ടികൾ...

ചായ കിട്ടാത്തതിന് പ്രകോപനം; നിലമ്പൂരിൽ മരുമകളെ വെട്ടിക്കൊന്ന് അമ്മായിയമ്മ, അന്ത്യനിമിഷം കുട്ടികൾ നൽകിയ വെള്ളം കുടിച്ച് | Nilambur Karulai murder

നിലമ്പൂർ: നിലമ്പൂർ കരുളായിയിൽ അമ്മായിയമ്മയുടെ ക്രൂരമായ വെട്ടേറ്റ് മരുമകൾ കൊല്ലപ്പെട്ടു (Nilambur Karulai murder). കരുളായി ചെട്ടികുണ്ടങ്ങൽ പുളിക്കത്തടത്തിൽ രജില (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മായിയമ്മ ശാന്തയെ പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രജിലയുടെ മക്കളുടെ മുന്നിലിട്ടാണ് ശാന്ത വെട്ടുകത്തി ഉപയോഗിച്ച് ഈ ക്രൂരകൃത്യം നടത്തിയത്. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴാണ് വിവരമറിയുന്നത്.

മരണത്തിന് മുൻപ് വെള്ളം ചോദിച്ചു:
ശരീരമാസകലം മാരകമായി വെട്ടേറ്റ രജില കുട്ടികളോട് കുടിക്കാൻ വെള്ളം ചോദിച്ചിരുന്നു. അമ്മയുടെ അന്ത്യനിമിഷങ്ങളിൽ മക്കൾ നൽകിയ വെള്ളം കുടിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. രജിലയുടെ ഭർത്താവും ടാപ്പിംഗ് തൊഴിലാളിയുമായ സുനിൽ രാവിലെ ഓട്ടോറിക്ഷയുമായി ഓട്ടത്തിന് പോയ സമയത്തായിരുന്നു ആക്രമണം.

പ്രകോപനം ചായ വൈകിയത്:
രാവിലെ എഴുന്നേറ്റപ്പോൾ ചായ ചോദിച്ചിട്ട് ലഭിക്കാത്തതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്നാണ് പ്രതി ശാന്ത പോലീസിന് നൽകിയ പ്രാഥമിക മൊഴി. എന്നാൽ കുടുംബകലഹം ഉൾപ്പെടെയുള്ള മറ്റ് കാരണങ്ങൾ ഇതിന് പിന്നിലുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Story Summary
A 30-year-old woman named Rajila was hacked to death by her mother-in-law, Shanthal, in Karulai, Nilambur. The incident occurred in front of Rajila’s children while her husband was away. Shanthal reportedly claimed she committed the crime after Rajila failed to provide her tea in the morning. Rajila succumbed to her injuries as her children tried to give her water. Pookkottumpadam police have taken Shanthal into custody and are investigating the case.

WhatsApp Channel Banner

Latest updates

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ മുൻ ജാപ്പനീസ് മന്ത്രി:...

ന്യൂഡൽഹി: ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുന്നതിന് കാരണം ഇന്ത്യൻ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണെന്ന മുൻ ജാപ്പനീസ് മന്ത്രി ഹിഡേക്കി മകിഹാരയുടെ ആരോപണം തള്ളി ഇന്ത്യ. മുൻ മന്ത്രിയുടെ പരാമർശം തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും...

ഇന്ത്യൻ ബോക്സ് ഓഫീസിൽ പടയോട്ടം തുടങ്ങി ക്രിസ്റ്റഫർ നോളൻ്റെ...

മുംബൈ: ലോകപ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം 'ദി ഒഡീസി' ഇന്ത്യൻ ബോക്സ് ഓഫീസിൽ മിന്നും തുടക്കം കുറിച്ചു. മാറ്റ് ഡാമൻ, ടോം ഹോളണ്ട് ഉൾപ്പടെയുള്ളവർ പ്രധാന വേഷങ്ങളിലെത്തിയ...

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭത്തിൽ ഉലഞ്ഞ് അമേരിക്ക: കാട്ടുതീയും പുകയും...

വാഷിംഗ്ടൺ: കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് അമേരിക്കയിൽ ഒരേസമയം മൂന്ന് വൻ പ്രകൃതിദുരന്തങ്ങൾ കനത്ത നാശം വിതയ്ക്കുന്നു. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുകപടലങ്ങൾ ആകാശത്തെ മൂടിയപ്പോൾ, തെക്കൻ ടെക്സാസിൽ പ്രളയവും പടിഞ്ഞാറൻ...

‘തെരഞ്ഞെടുപ്പ് കമ്മീഷന് പൗരത്വം നിശ്ചയിക്കാനുള്ള അധികാരമില്ല’: നിർണ്ണായക നിരീക്ഷണവുമായി...

ന്യൂഡൽഹി: വോട്ടർപട്ടികയിൽ നിന്ന് ഒരാളുടെ പേര് ഒഴിവാക്കുന്നത് വഴി അയാളുടെ പൗരത്വം റദ്ദാക്കപ്പെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടർപട്ടിക നിയന്ത്രിക്കാനുള്ള അധികാരമുണ്ടെങ്കിലും, പൗരത്വം നിശ്ചയിക്കാനുള്ള അധികാരം അവർക്കില്ലെന്നും കോടതി ഓർമ്മിപ്പിച്ചു....

പ്രയാഗ്‌രാജ് മങ്കാമേശ്വർ ക്ഷേത്രത്തിലെ വസ്ത്രധാരണ ചട്ടം തുടരും, സെൽഫിക്ക്...

പ്രയാഗ്‌രാജ്: ഉജ്ജൈനിലെ മഹാകാലേശ്വർ ക്ഷേത്രത്തിന്റെ മാതൃകയിൽ പ്രയാഗ്‌രാജിലെ പുരാതനമായ മങ്കാമേശ്വർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയ ഡ്രസ് കോഡ് ജൂലൈ 30-ന് ആരംഭിക്കുന്ന ശ്രാവണ മാസത്തിലും തുടരുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. യമുനാ നദിക്കരയിൽ സ്ഥിതി...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...