ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ സഖ്യങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി ഉടലെടുത്ത ഭിന്നത രൂക്ഷമാകുന്നു. ഡി.എം.കെ മുഖപത്രമായ ‘മുരശൊലി’യിൽ സി.പി.എമ്മിനെതിരെയും കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾക്കെതിരെയും ആരംഭിച്ച ലേഖനപരമ്പര രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.(DMK-CPM Political Conflict In Tamil Nadu Escalates)
വിഴിഞ്ഞം പദ്ധതി ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദാനിക്കുമൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ നിൽക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചാണ് ലേഖനം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നത്. കേരളത്തിൽ ഇടതുപക്ഷം ജനങ്ങളിൽ നിന്ന് അകന്നെന്നും, ജനങ്ങൾ എന്തിനാണ് സർക്കാരിനെ വലിച്ചെറിഞ്ഞതെന്നും ലേഖനം ചോദ്യം ചെയ്യുന്നു.
പിണറായി വിജയന്റെ ‘നവകേരള രേഖ’യെയും ലേഖനം നിശിതമായി വിമർശിക്കുന്നു. സി.പി.എമ്മിന്റെ സാമ്പത്തിക നയത്തെക്കുറിച്ച് ലേഖനത്തിൽ വിമർശനങ്ങളുണ്ട്.
Story Summary
Political tensions have escalated between the DMK and CPM in Tamil Nadu, with the DMK mouthpiece ‘Murasoli’ launching a series of critical articles against the CPM and the former Pinarayi Vijayan-led government in Kerala. By targeting Pinarayi Vijayan’s development policies and corporate relations, the DMK has drawn sharp criticism from other political factions, marking a significant drift in their once-cordial alliance.

