ന്യൂഡൽഹി: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ നികുതിയിളവ് തീരുമാനത്തിന് പിന്നിൽ അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു. ഫിനാൻസ് ബിൽ പാസായാൽ പിന്നീട് യു.ഡി.എഫ് ചർച്ച ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും, കമ്പനിക്ക് കോടതിയിൽ നിന്നും അനുകൂല വിധി നേടാൻ ഈ തീരുമാനം സഹായിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.(MV Govindan Alleged Corruption In Government Liquor Tax Policy)
മുൻ സർക്കാർ ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഗോവിന്ദൻ വ്യക്തമാക്കി. അന്ന് താൻ വീര്യം കുറഞ്ഞ മദ്യത്തിന്റെ നിർവചനം ചോദിക്കുക മാത്രമാണ് ചെയ്തത്. ആ ഫയൽ പിന്നീട് ഒരിടത്തും നീങ്ങിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയായിട്ടും വി.ഡി. സതീശന്റെ ഇരട്ടത്താപ്പ് മാറുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. കരിമണൽ വിഷയം മുതൽ ഇപ്പോൾ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് വരെ ഇതിന് തെളിവാണ്. കുട്ടനാട് എം.എൽ.എ റെജി ചെറിയാനോട് മുഖ്യമന്ത്രി കാണിച്ച മനോഭാവം ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
CPM State Secretary M.V. Govindan has alleged corruption behind the government’s move to reduce taxes on low-alcohol beverages, warning that it will benefit private firms like Bacardi. He further criticized Chief Minister V.D. Satheesan for his alleged “double standards” and disrespectful attitude toward elected representatives, pointing to the recent row over the local holiday for the Champakulam Moolam Boat Race.

