Description
Digital Voice of Kerala
Friday, June 26, 2026

Digital Voice of Kerala
HomeNationalരാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറയും: എണ്ണ കമ്പനികളുമായി ചർച്ച നടത്തി...

രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറയും: എണ്ണ കമ്പനികളുമായി ചർച്ച നടത്തി കേന്ദ്ര പെട്രോളിയം മന്ത്രാലയം | Commercial LPG Cylinder Prices

🎙️ Latest Podcast

ന്യൂഡൽഹി: രാജ്യത്തെ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ കുറവുണ്ടാകുമെന്ന് സൂചന. എണ്ണ ഇറക്കുമതി പഴയ നിലയിലായതോടെ അടുത്ത മാസം മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നേക്കും. ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിക്ക് അയവു വന്നത് ഇന്ധനലഭ്യത സുഗമമാക്കിയിട്ടുണ്ട്.(Commercial LPG Cylinder Prices To Be Reduced )

വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വലിയ കുറവുണ്ടായേക്കും. ഗാർഹിക സിലിണ്ടറുകളുടെ വിലയിലും മാറ്റങ്ങൾ ഉടൻ പ്രഖ്യാപിക്കും. വാണിജ്യ സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്ത് നൽകിയിട്ടുണ്ട്.

സിലിണ്ടർ ക്ഷാമവും വിലവർധനവും കാരണം പ്രതിസന്ധിയിലായ ഹോട്ടലുകൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. അടച്ചുപൂട്ടിയ ഹോട്ടലുകൾക്ക് വീണ്ടും പ്രവർത്തനം തുടങ്ങാൻ സാധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. പിഎൻജി കണക്ഷൻ എടുത്തവർ അത് തുടരണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. യുദ്ധത്തിന് മുൻപുള്ള സാധാരണ നില പുനസ്ഥാപിക്കാനാണ് സർക്കാരിന്റെ നീക്കം.

Story Summary

The central government is set to significantly reduce the price of commercial LPG cylinders following the stabilization of oil imports. Restrictions on supply, imposed due to Middle East tensions, have been lifted, providing major relief to the hospitality sector. New prices are expected to be announced on the first of next month.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.