കൊച്ചി: മലയാള സിനിമയിലെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി ഇന്ന് തന്റെ അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുന്നു. അഭിനയലോകത്തും രാഷ്ട്രീയ പൊതുരംഗത്തും ഒരുപോലെ തിളങ്ങിനിൽക്കുന്ന അദ്ദേഹം, ജനസേവകനെന്ന നിലയിൽ തന്റെ ജീവിതത്തിന്റെ പുതിയൊരു അധ്യായം കുറിക്കുകയാണ്.(Suresh Gopi birthday, Action Superstar And Union Minister Suresh Gopi Celebrates 68th Birthday)
ആറാം വയസ്സിൽ ബാലതാരമായി തുടക്കം കുറിച്ച സുരേഷ് ഗോപി, പിന്നീട് ‘ടി.പി. ബാലഗോപാലൻ എം.എ’യിലൂടെ പ്രേക്ഷകശ്രദ്ധ നേടി. വില്ലൻ വേഷങ്ങളിൽ തുടങ്ങി, ‘മണിച്ചിത്രത്താഴ്’, ‘കളിയാട്ടം’, ‘വടക്കൻ വീരഗാഥ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കി. ഷാജി കൈലാസ്-രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘തലസ്ഥാനം’, ‘ഏകലവ്യൻ’ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തെ മലയാളത്തിന്റെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തി. ‘കമ്മീഷണറി’ലെ തീപ്പൊരി ഡയലോഗുകൾ ഇന്നും പ്രേക്ഷകർ ആവേശത്തോടെയാണ് ഓർക്കുന്നത്.
2016-ൽ ബി.ജെ.പിയിൽ ചേർന്നതോടെയാണ് സുരേഷ് ഗോപി തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത്. രാജ്യസഭാ അംഗമെന്ന നിലയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെച്ച അദ്ദേഹം, തൃശൂരിന്റെ ജനനായകനായി. വിജയിച്ചെത്തിയപ്പോൾ തേടിയെത്തിയ കേന്ദ്രമന്ത്രിസ്ഥാനം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ലാണ്.
Story Summary
Malayalam action superstar and Union Minister Suresh Gopi celebrates his 68th birthday today. From his early career as a versatile actor delivering iconic performances in films like Manichitrathazhu to his historic political ascent as a BJP MP and Union Minister, Suresh Gopi continues to be a prominent figure in both Kerala’s cinema and political landscapes.

