Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala
HomeKerala'നാട്ടിൽ മുഴുവൻ മദ്യമൊഴുക്കാനുള്ള നീക്കം': UDF സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി MB രാജേഷ്...

‘നാട്ടിൽ മുഴുവൻ മദ്യമൊഴുക്കാനുള്ള നീക്കം’: UDF സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി MB രാജേഷ് | MB Rajesh Criticizes Kerala Government

🎙️ Latest Podcast

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച സർക്കാർ നടപടിക്കെതിരെ എം.ബി. രാജേഷ് രംഗത്ത്. സംസ്ഥാനത്ത് മുഴുവൻ മദ്യം ഒഴുക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും, നികുതിയിളവിലൂടെ സർക്കാരിന് ഉണ്ടാകുന്ന വരുമാനനഷ്ടത്തിന്റെ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(MB Rajesh Criticizes Kerala Government On Low Alcohol Tax Reduction)

നികുതി കുറച്ചത് ഒരൊറ്റ കമ്പനിയുടെ ആവശ്യപ്രകാരമാണ്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇതേ കമ്പനി ഇതേ ആവശ്യമുന്നയിച്ചെങ്കിലും സർക്കാർ അത് അംഗീകരിച്ചിരുന്നില്ല. ഇപ്പോൾ ഈ കമ്പനിക്ക് വിപണി സൗകര്യമൊരുക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണ്. മദ്യത്തിനെതിരെ വലിയ പ്രചാരണം നടത്തുന്നവർ തന്നെ ഇത്തരമൊരു തീരുമാനമെടുത്തത് വിരോധാഭാസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിലൂടെ സർക്കാരിന് 600 കോടി രൂപയുടെ നികുതിനഷ്ടമുണ്ടാകുമെന്നും, ഈ ത്യാഗം എന്തിനുവേണ്ടിയാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബജറ്റിൽ തദ്ദേശസ്ഥാപനങ്ങൾക്കായി വകയിരുത്തിയ തുകയിൽ 1534 കോടി രൂപ വെട്ടിക്കുറച്ചത് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.

Story Summary 

Former Kerala Minister M.B. Rajesh has criticized the state government’s decision to revise the tax structure for low-alcohol beverages in the 2026 budget, alleging it will lead to the proliferation of liquor among youth. He claimed the tax reduction benefits specific companies at the cost of the public exchequer and accused the government of undermining local self-government institutions by cutting budget allocations.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.