തിരുവനന്തപുരം: നേമം മണ്ഡലത്തിലെ ജനങ്ങൾക്ക് സഹായമേകാനായി പുതിയ എം.എൽ.എ ഓഫീസ് പ്രവർത്തനമാരംഭിച്ചു. ‘വികസിത നേമം’ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും ജനങ്ങൾക്ക് സേവനം ലഭ്യമാകുന്ന രീതിയിലാണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്.(Rajeev Chandrasekhar Inaugurates 24 Hour MLA Office In Nemom)
ഏത് സമയത്തും നേരിട്ടെത്തിയോ ഫോൺ മുഖേനയോ ജനങ്ങൾക്ക് തങ്ങളുടെ പരാതികളും ആശങ്കകളും അറിയിക്കാമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ജനങ്ങളുടെ ഓരോ പരാതിയും കൃത്യമായി രേഖപ്പെടുത്തുകയും, അത് പരിഹരിക്കുന്നതുവരെ ഓഫീസിലെ ടീം ഒപ്പമുണ്ടാകുകയും ചെയ്യും. വെറുമൊരു ഓഫീസ് എന്നതിലുപരി, സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്ന ഒരു ജനകീയ കേന്ദ്രമായി ഇതിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ പ്രായഭേദമന്യേ വൻ ജനാവലിയാണ് പങ്കെടുത്തത് എന്നും അദ്ദേഹം അറിയിച്ചു. നേമത്തിന്റെ വികസനത്തിന് വേണ്ടിയുള്ള മാറ്റം യാഥാർത്ഥ്യമാക്കാൻ ബി.ജെ.പി/എൻ.ഡി.എ കൗൺസിലർമാരുടെയും പ്രവർത്തകരുടെയും പിന്തുണയുണ്ടെന്ന് പറഞ്ഞ അദ്ദേഹം എല്ലാവർക്കും നന്ദിയറിയിച്ചു. താൻ രാപ്പകൽ ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
Story Summary
MLA Rajeev Chandrasekhar has inaugurated a new 24-hour MLA office in Nemom, aiming to serve the public and realize the vision of a “Vikasita Nemom”. The office is designed to be a transparent and accessible hub where citizens can voice their concerns at any time, ensuring prompt and accountable resolution to their grievances.

