ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾക്കും തുടർച്ചയായുള്ള ചോദ്യപേപ്പർ ചോർച്ചകൾക്കുമെതിരെ പ്രതിഷേധം കടുപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.(Cockroach Janta Party, CJP Demands Compensation for Affected Students and Resignation of Education Minister)
പരീക്ഷാ വിവാദങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക. പല കുടുംബങ്ങളും വിദ്യാഭ്യാസ വായ്പയെടുത്താണ് മക്കളെ പഠിപ്പിച്ചിരുന്നത്, ഇവരുടെ അവസ്ഥ ദയനീയമാണെന്ന് കത്തിൽ പറയുന്നു.
വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം പാർട്ടി വീണ്ടും ശക്തമാക്കി. ഉത്തരവാദിത്തപ്പെട്ടവർ മറുപടി പറയണമെന്നും, ഇത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിശ്വാസം തിരികെ പിടിക്കാൻ അത്യാവശ്യമാണെന്നും ദിപ്കെ ചൂണ്ടിക്കാട്ടി. ജൂൺ 20-ന് ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന വമ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു.
Story Summary
The Cockroach Janta Party (CJP), led by founder Abhijeet Dipke, has demanded Rs 1 crore in compensation for the families of students who died by suicide amid exam-related controversies. Ahead of a major protest at Jantar Mantar on June 20, the organisation has intensified its demand for the resignation of Union Education Minister Dharmendra Pradhan, citing the need for accountability in the wake of widespread paper leak allegations.

