HomeTravelസ്‌കൂട്ട് വിമാനങ്ങളിൽ ഇനി സ്പൈഡർമാൻ പറക്കും; സോണി പിക്ചേഴ്സുമായി കൈകോർത്ത് സിംഗപ്പൂർ...

സ്‌കൂട്ട് വിമാനങ്ങളിൽ ഇനി സ്പൈഡർമാൻ പറക്കും; സോണി പിക്ചേഴ്സുമായി കൈകോർത്ത് സിംഗപ്പൂർ എയർലൈൻസ് | Scoot Spider-Man flight

പ്രമുഖ സിംഗപ്പൂർ എയർലൈൻസിന്റെ ബജറ്റ് വിമാനക്കമ്പനിയായ (Scoot Spider-Man flight) സ്‌ക്കൂട്ട് (Scoot), പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ സോണി പിക്‌ചേഴ്‌സുമായി (Sony Pictures) കൈകോർക്കുന്നു. സോണിയുടെ ഏറ്റവും പുതിയ ചിത്രമായ ‘സ്‌പൈഡര്‍-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’ (Spider-Man: Brand New Day) സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ഈ സവിശേഷ കൂട്ടുകെട്ട്.

2026 സെപ്റ്റംബര്‍ 13 വരെ, ഈ സൂപ്പര്‍ഹീറോ തീമിലുള്ള സൗകര്യങ്ങൾ സ്‌ക്കൂട്ടിന്റെ എയര്‍ബസ് എ321നിയോ (Airbus A321neo), ബോയിംഗ് 787 ഡ്രീംലൈനര്‍ (Boeing 787 Dreamliner) എന്നീ രണ്ട് പ്രത്യേക വിമാനങ്ങളില്‍ യാത്രക്കാര്‍ക്കായി ലഭ്യമാകും. കമ്പനിയുടെ ഹ്രസ്വ-ഇടത്തരം-ദീര്‍ഘദൂര ഫ്‌ളൈറ്റുകളിലെല്ലാം സ്പൈഡർമാൻ സിനിമയുടെ പശ്ചാത്തലത്തിലുള്ള ഈ വിനോദ അനുഭവം ആസ്വദിക്കാന്‍ യാത്രക്കാര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും.

ഈ പ്രത്യേക വിമാനങ്ങളുടെ ഉൾഭാഗത്തും പുറത്തും സ്‌പൈഡര്‍-മാന്‍ ചിത്രങ്ങളുള്ള ആകർഷകമായ ഡെക്കലുകളും പ്രത്യേക ഹെഡ്‌റെസ്റ്റ് കവറുകളും സജ്ജീകരിക്കും. യാത്രയിലുടനീളം ‘സ്‌പൈഡര്‍-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’ സിനിമയിലെ മനോഹരമായ പശ്ചാത്തല സംഗീതവും ആസ്വദിക്കാം. കൂടാതെ യാത്രയ്ക്കിടയിൽ വിമാനത്തിനുള്ളിൽ നിന്നും പര്‍ച്ചേസ് ചെയ്യുന്നവർക്ക് ഒരു പ്രത്യേക ഫ്‌ളൈറ്റ് ടാഗ് അല്ലെങ്കില്‍ മടക്കിവെക്കാവുന്ന ഇക്കോ ബാഗ് ഉൾപ്പെടെയുള്ള ലിമിറ്റഡ് എഡിഷൻ എക്‌സ്‌ക്ലൂസീവ് മെര്‍ച്ചന്‍ഡൈസുകള്‍ സമ്മാനമായി ലഭിക്കും.

ഈ സീരീസിലെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം 2026 ജൂണ്‍ 30-ന് ടോക്കിയോയിലേക്കും (ഹനേദ), എയര്‍ബസ് എ321നിയോ വിമാനം 2026 ജൂലൈ 1-ന് ചിയാങ് മായിലേക്കും ആദ്യ സർവീസ് നടത്തും. തുടർന്ന് ഓസ്ട്രേലിയ, ചൈന, ജപ്പാന്‍, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലേക്ക് ഈ രണ്ട് സ്‌പൈഡര്‍-മാന്‍ തീം വിമാനങ്ങളും സർവീസ് തുടരും. എയർലൈനിന്റെ പതിവ് സര്‍വീസുകളുടെ ഭാഗമായി മറ്റ് റൂട്ടുകളിലും ഈ വിമാനങ്ങള്‍ ഉപയോഗിച്ചേക്കാം എന്നതിനാൽ, ഈ പ്രത്യേക സർവീസുകൾ മുന്‍കൂട്ടി ബുക്ക് ചെയ്യാത്ത സാധാരണ യാത്രക്കാര്‍ക്കും അപ്രതീക്ഷിതമായി സ്‌പൈഡര്‍-മാന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ള ഭാഗ്യം ലഭിച്ചേക്കാം.

സിംഗപ്പൂര്‍ ചാംഗി എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1-ലെ ചെക്ക്-ഇന്‍ കൗണ്ടറുകളില്‍ നിന്നാണ് ഈ സ്പൈഡർമാൻ ഫ്ലൈറ്റുകളുടെ യാത്ര ആരംഭിക്കുന്നത്. സ്‌ക്കൂട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, വീചാറ്റ് മിനി പ്രോഗ്രാം എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് ഈ പ്രത്യേക തീം ഫ്‌ളൈറ്റുകള്‍ ബുക്ക് ചെയ്യാം. ഈ വിമാനങ്ങളുടെ വിശദമായ യാത്രാ സമയക്രമം (Schedule) സ്‌ക്കൂട്ടിന്റെ വെബ്‌സൈറ്റില്‍ ഉടൻ പ്രസിദ്ധീകരിക്കും.

Story Summary: Singapore Airlines’ budget carrier Scoot has partnered with Sony Pictures for a ‘Spider-Man: Brand New Day’ themed flight experience available until September 13, 2026. Two aircraft, an Airbus A321neo and a Boeing 787 Dreamliner, will feature Spider-Man decals, themed headrest covers, in-flight music, and exclusive merchandise. The first flights will debut on routes to Tokyo and Chiang Mai from June 30 and July 1, 2026, respectively, later expanding to select cities in Australia, China, Japan, the Philippines, and Thailand.

WhatsApp Channel Banner

Latest updates

ചരിത്രപ്പോരാട്ടത്തിന് വേദിയാകാൻ കൊൽക്കത്ത; ഇന്ത്യയും ബ്രസീലും നേർക്കുനേർ: സ്വപ്നപോരാട്ടം...

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ആദ്യമായി ഇന്ത്യയുടെ സീനിയർ ദേശീയ ടീമിനെതിരെ ഔദ്യോഗിക അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിറങ്ങുന്നു (India...

കനത്ത മഴ: മൂന്നു ജില്ലകളിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ എറണാകുളം, വയനാട്, കാസർഗോഡ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 31 (വെള്ളിയാഴ്ച) ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain...

ഭോജ്ശാല തർക്കം: ദർഗയിൽ വെള്ളിയാഴ്ച നമസ്‌കാരത്തിന് സുപ്രീംകോടതിയുടെ ഇടക്കാല...

ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലെ തർക്കഭൂമിയായ ഭോജ്ശാല സമുച്ചയത്തിന് സമീപമുള്ള ദർഗയിൽ മുസ്ലിം വിഭാഗത്തിന് വെള്ളിയാഴ്ചകളിൽ നമസ്‌കാരം നടത്താൻ സുപ്രീംകോടതി ഇടക്കാല അനുമതി നൽകി (Bhojshala dispute). ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ്...

സ്ത്രീധനപീഡനം സഹിക്കാനാകാതെ സർക്കാർ അധ്യാപിക ആത്മഹത്യ; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ...

ഡെറാഡൂൺ: സ്ത്രീധനപീഡനവും ഭർതൃവീട്ടിലെ മാനസിക-ശാരീരിക പീഡനവും സഹിക്കാനാകാതെ സർക്കാർ സ്കൂൾ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു (Dehradun dowry harassment). മരിക്കുന്നതിന് മുൻപ് യുവതി പകർത്തിയ വീഡിയോ...

വ്യാജ പാസ്‌പോർട്ട് കേസ്: ഛോട്ടാ രാജന് ഏഴ് വർഷം...

ചെന്നൈ: വ്യാജ രേഖകളും വ്യാജ വിലാസവും ഉപയോഗിച്ച് പാസ്‌പോർട്ട് സമ്പാദിച്ച കേസിൽ അധോലോക നായകൻ ഛോട്ടാ രാജന് ഏഴ് വർഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ച് ചെന്നൈയിലെ സിബിഐ പ്രത്യേക...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....