HomeKerala'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്': UDF സർക്കാരിൻ്റെ ബജറ്റിനെതിരെ മുൻ ആരോഗ്യമന്ത്രി...

‘സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്’: UDF സർക്കാരിൻ്റെ ബജറ്റിനെതിരെ മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് | Veena George Criticizes UDF Budget

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് വകയിരുത്തിയ തുക അപര്യാപ്തമാണെന്നും, സൗജന്യ ചികിത്സാ പദ്ധതികൾ താളം തെറ്റാൻ സാധ്യതയുണ്ടെന്നും മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ ’25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ’ എന്ന ഗ്യാരന്റി ബജറ്റിൽ പ്രതിഫലിക്കുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.(Veena George Criticizes UDF Budget Over Health Sector Allocation)

“സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത് . ഇടതുപക്ഷ സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടി കുറവാണ് യുഡിഎഫ് വകയിരുത്തിയിരിക്കുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.”
25 ലക്ഷം രൂപ സൗജന്യ ചികിത്സ നൽകുന്ന പദ്ധതി യു ഡി എഫിന്റെ ഇലക്ഷൻ ഗ്യാരന്റി ആയിരുന്നു. പക്ഷെ ഇതിനായി ബജറ്റിൽ ആകെ നീക്കി വച്ചിരിക്കുന്നത് 10 കോടി രൂപയാണ്.

എൽ ഡി എഫ് സർക്കാർ കഴിഞ്ഞ അഞ്ച് വർഷം 8700 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. കാരുണ്യ ആരോ​ഗ്യ സുരക്ഷാ പദ്ധതിയിലൂടെ കാസ്പ് കാർഡുള്ള ഓരോ കുടുംബത്തിനും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഓരോ വർഷവും എൽഡിഎഫ് നൽകി വന്നു. 42.5 ലക്ഷം കുടുംബങ്ങൾക്കാണ് ആരോ​ഗ്യ പരിരക്ഷാ കാർഡ് ഉണ്ടായിരുന്നത്. ഫെബ്രുവരിയിലെ ബജറ്റിൽ 900 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി എൽഡിഎഫ് വകയിരുത്തിയിരുന്നത്. യു ഡി എഫ് സർക്കാരിന്റെ ബജറ്റ് അനുസരിച്ചാണെങ്കിൽ അവർ ബജറ്റിൽ നീക്കിവച്ചിരിക്കുന്നത് 700 കോടി രൂപ. അതായത് എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടി കുറവ്. 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകണമെങ്കിൽ ഇതിന്റെ എത്രയോ ഇരട്ടി ബജറ്റിൽ മാറ്റിവയ്ക്കണം. അത് ഉണ്ടായിട്ടില്ല.

സൗജന്യ ചികിത്സയ്ക്കായി നിലവിൽ ഇടതുപക്ഷ സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടി കുറവാണ് യുഡിഎഫ് വകയിരുത്തിയിരിക്കുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ ആൻജിയോപ്ലാസ്റ്റി, സങ്കീർണ ശസ്ത്രക്രിയകൾ, കാൻസർ ചികിത്സ ഉൾപ്പെടെയുള്ള ചിലവേറിയ ചികിത്സകൾക്ക് ലക്ഷക്കണക്കിന് ആളുകൾക്ക് സഹായകരമാകുന്ന സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കപ്പെടരുത്. സൗജന്യ ചികിത്സാ പദ്ധതി തുടരും എന്ന് മുഖ്യമന്ത്രി ഉറപ്പാക്കണം. എൽ ഡി എഫ് സർക്കാർ ബജറ്റിൽ ആരോ​ഗ്യ മേഖലയ്ക്ക് വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം,” വീണ കുറിച്ചു.

Story Summary

Former Health Minister Veena George has strongly criticized the UDF government’s maiden budget, alleging a deliberate attempt to undermine free medical treatment schemes. She highlighted that the budget allocation for healthcare is significantly lower than that of the previous LDF government, raising concerns about the feasibility of the UDF’s election promise of providing Rs 25 lakh in free medical coverage.

WhatsApp Channel Banner

Latest updates

കേരള പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: പുതിയ ഡി.ജി.പിയായി...

തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉന്നതതലത്തിൽ വൻ അഴിച്ചുപണി നടപ്പിലാക്കി സർക്കാർ ഉത്തരവ് പുറത്തിറങ്ങി (Kerala DGP S Sreejith). ജയിൽ വകുപ്പ് മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന എസ്. ശ്രീജിത്തിനെ പുതിയ സംസ്ഥാന പോലീസ് മേധാവിയായി...

നെടുമങ്ങാട് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി ഇറങ്ങിയോടി; തിരച്ചിൽ...

തിരുവനന്തപുരം: നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് ഇറങ്ങിയോടി (Nedumangad court escape). നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് (31) ആണ് കോടതിമുറിയിൽനിന്ന് രക്ഷപ്പെട്ടത്. 2022-ൽ പ്രണയം നടിച്ച്...

കൗൺസിലർ സുഗതന്റെ അവധി അപേക്ഷ: ആഭ്യന്തര വകുപ്പ് അണ്ടർ...

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ (R Sugathan) അവധി അപേക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിയുടെയോ വകുപ്പ് സെക്രട്ടറിയുടെയോ അനുമതിയില്ലാതെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം കാവിവൽക്കരണത്തിന് മുന്നിലെ...

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങുന്നതാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ (Pinarayi Vijayan PM SHRI scheme Kerala)....

ലോട്ടറി തൊഴിലാളികൾക്ക് ഓണസമ്മാനവുമായി സർക്കാർ; ഉത്സവബത്ത 8,500 രൂപയായി...

തിരുവനന്തപുരം: പുതുയുഗ യാത്രയ്ക്കിടെ നൽകിയ ഉറപ്പുപാലിച്ചുകൊണ്ട് സംസ്ഥാനത്തെ ഭാഗ്യക്കുറി തൊഴിലാളികൾക്കും പെൻഷനുകാർക്കുമുള്ള ഓണം ഉത്സവബത്ത വർധിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉത്തരവായി (Kerala lottery Onam allowance). പുതിയ പ്രഖ്യാപനപ്രകാരം കേരള സംസ്ഥാന...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...