തിരുവനന്തപുരം: വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷമായ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസം പോലും തികയുന്നതിന് മുൻപ് തന്നെ സിപിഎം വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളാണ് അഴിച്ചുവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.(CM VD Satheesan criticizes CPM double standards on RSS link)
വൈസ് ചാൻസലർമാർ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തതിനെ താൻ ശക്തമായി വിമർശിച്ചിരുന്നു. ആ പദവിക്ക് ചേർന്നതല്ല ആ നടപടിയെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാൽ, ഇതേ വിഷയത്തിൽ തനിക്കെതിരെ പത്രസമ്മേളനം നടത്തുന്നവർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നാല് വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. അന്ന് അത് തെറ്റാണെന്ന് പറയാൻ പോലും തയ്യാറായില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആ നടപടിയെ പരസ്യമായി ന്യായീകരിക്കുകയുമാണ് ചെയ്തത്. കാഫിർ സ്ക്രീൻഷോട്ട് എന്ന വ്യാജ പ്രചാരണം നടത്തിയവർക്ക് അതിനെക്കുറിച്ച് സംസാരിക്കാൻ യാതൊരു അർഹതയുമില്ലെന്ന് സതീശൻ തുറന്നടിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ പരാജയപ്പെടുത്താൻ ആണ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary
CM V.D. Satheesan hit back at the CPM for their criticism regarding Vice-Chancellors attending RSS events, labeling the party’s stance as hypocritical. He reminded the public that when the LDF was in power, VCs had participated in similar events without any criticism.

