പത്തനംതിട്ട : ശബരിമലയിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ എസ്ഐടി സംഘം വിശദമായ പരിശോധന നടത്തി. ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനഃസ്ഥാപിച്ച ശേഷം അന്വേഷണ സംഘം മടങ്ങും. പരിശോധനയ്ക്കായി മലയിറങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വിവരങ്ങൾ കോടതിയെ അറിയിക്കും.(Sabarimala Gold Theft Case, SIT Concludes Sabarimala Gold Plate Inspection )
സ്വർണ്ണപ്പാളി കൈമാറ്റ വിവാദത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ് അയച്ചിരുന്നു. അടുത്തയാഴ്ച ഇരുവരും ചോദ്യം ചെയ്യലിനായി ഹാജരാകണം. ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്വർണ്ണപ്പാളികൾ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് കൊണ്ടുപോയ സംഭവമാണ് അന്വേഷണത്തിന് ആധാരം.
പ്രഭാമണ്ഡലത്തിൽ നിന്ന് അടക്കം കൂടുതൽ സാമ്പിളുകൾ എസ്ഐടി ശേഖരിച്ചിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. മിഥുനമാസ പൂജകൾക്കായി ഇന്നലെ ശബരിമല നട തുറന്ന പശ്ചാത്തലത്തിൽ, തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലായിരുന്നു പരിശോധന.
Story Summary
The Special Investigation Team (SIT) has concluded its inspection of the gold plates at Sabarimala, collecting scientific samples from the Prabhamandalam and door frames following High Court orders. In connection with the unauthorized transfer of gold plates to a private firm, the SIT has issued notices to former Devaswom Board President P.S. Prashanth and former member Ajikumar, summoning them for questioning next week.

