Description
Digital Voice of Kerala
Monday, June 15, 2026

Digital Voice of Kerala
HomeKerala'പ്രബുദ്ധ മലയാളികൾ എന്ന് അഭിമാനത്തോടെ പറയുന്ന നമുക്ക്, അപമാനമാണ് മൂന്ന് സർവകലാശാലകളിലെ...

‘പ്രബുദ്ധ മലയാളികൾ എന്ന് അഭിമാനത്തോടെ പറയുന്ന നമുക്ക്, അപമാനമാണ് മൂന്ന് സർവകലാശാലകളിലെ ഈ വൈസ് ചാൻസലർമാർ’: KC വേണുഗോപാൽ | KC Venugopal

🎙️ Latest Podcast

കൊച്ചി: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന്റെ കൂടാരത്തിലേക്ക് പറിച്ചുനടാൻ ശ്രമിക്കുന്ന വിസിമാർ അടിയന്തരമായി രാജിവെക്കണമെന്ന് കെ.സി. വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. അക്കാദമിക് മികവും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കേണ്ട സ്ഥാനത്തിരിക്കുന്നവർ ആർഎസ്എസ് മേധാവിക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നത് കേരളത്തിന് തന്നെ അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.(KC Venugopal Demands Resignation Of VCs Who Attended RSS Event)

മോഹൻ ഭാഗവതിന് മുന്നിൽ നിൽക്കുകയല്ല, മികച്ച അക്കാദമിക് പാരമ്പര്യവും ഭരണഘടനാപരമായ കൂറുമാണ് സർവകലാശാല മേധാവികൾക്ക് വേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവെച്ച്, ഗണവേഷം കെട്ടി ആർഎസ്എസ് ശാഖകളിൽ ചേരുന്നതാണ് ഇവർക്ക് മാന്യമെന്ന് വേണുഗോപാൽ പരിഹസിച്ചു.

സ്വയം രാജിവെച്ച് ആർഎസ്എസ് തണലിലേക്ക് മാറാൻ വിസിമാർ തയ്യാറായില്ലെങ്കിൽ, ശക്തമായ രാഷ്ട്രബോധമുള്ള മതേതരവാദികളായ ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വിഭജനത്തിന്റെ രാഷ്ട്രീയവും സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത ചരിത്രവുമുള്ള സംഘടനയുടെ ചിന്തകൾ തലച്ചോറിൽ പേറുന്നവർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു നിലയ്ക്കും യോഗ്യരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

AICC General Secretary K.C. Venugopal has demanded the immediate resignation of three Vice-Chancellors for attending an RSS event, terming their participation as a disgrace to Kerala’s secular academic tradition. He warned that if they do not step down voluntarily, they will face strong public protest, asserting that those who align with RSS ideologies are unfit to hold positions in prestigious academic institutions.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.