HomeNational'ധൈര്യമുണ്ടെങ്കിൽ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടൂ'; രേവന്ത് റെഡ്ഡിക്ക് ബിജെപി എംപിയുടെ വെല്ലുവിളി...

‘ധൈര്യമുണ്ടെങ്കിൽ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടൂ’; രേവന്ത് റെഡ്ഡിക്ക് ബിജെപി എംപിയുടെ വെല്ലുവിളി | BJP Challenges Revanth Reddy

ഹൈദരാബാദ്: തെലങ്കാന രാഷ്ട്രീയത്തിൽ വാക്‌പോര് കടുപ്പിച്ച് ബിജെപി. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിയമസഭ പിരിച്ചുവിട്ട് ജനവിധി തേടണമെന്ന് ആവശ്യപ്പെട്ട് മേദക് എംപിയും ബിജെപി നേതാവുമായ എം. രഘുനന്ദൻ റാവു രംഗത്തെത്തി (BJP Challenges Revanth Reddy). തന്റെ നേതൃത്വത്തിൽ വിശ്വാസമുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച് നിയമസഭ പിരിച്ചുവിടുകയും പുതിയ തെരഞ്ഞെടുപ്പിനെ നേരിടുകയും വേണമെന്ന് രഘുനന്ദൻ റാവു വെല്ലുവിളിച്ചു. അത്തരമൊരു സാഹചര്യം ഉണ്ടായാൽ തെലങ്കാനയിലെ എട്ട് ബിജെപി എംപിമാരും രാജിവെച്ച് വീണ്ടും ജനവിധി തേടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

നെല്ല് സംഭരണം, കേന്ദ്ര ഫണ്ട് വിതരണം, വികസന പദ്ധതികൾ തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിലാണ് ബിജെപി നേതാവിന്റെ പ്രസ്താവന.സംസ്ഥാന സർക്കാർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് രഘുനന്ദൻ റാവുവിന്റെ ആരോപണം. സംഭരണ കേന്ദ്രങ്ങളിൽ നെല്ല് കെട്ടിക്കിടക്കുകയാണെന്നും കർഷകർക്ക് സമയബന്ധിതമായി പണം ലഭിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പലതും നടപ്പായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. “ബിജെപി എംപിമാരോട് രാജിവെക്കാൻ ആവശ്യപ്പെടുന്ന സർക്കാർ കർഷകർക്കായി എന്താണ് ചെയ്തതെന്ന് ആദ്യം വ്യക്തമാക്കണം. നെല്ല് സംഭരണം പൂർത്തിയായിട്ടില്ല, കർഷകർ ദുരിതത്തിലാണെന്നും” അദ്ദേഹം ആരോപിച്ചു.

കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിക്കെതിരെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നതിനെതിരെയും രഘുനന്ദൻ റാവു മുന്നറിയിപ്പ് നൽകി. കോൺഗ്രസ് നേതാക്കൾക്ക് കിഷൻ റെഡ്ഡിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കാമെങ്കിൽ ബിജെപി പ്രവർത്തകർക്കും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ മണ്ഡലമായ കോടങ്കലിലോ സംസ്ഥാന സർക്കാരിനെതിരെയോ പ്രതിഷേധിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പദത്തോട് ആദരവ് കാണിച്ചാണ് ബിജെപി ഇതുവരെ സംയമനം പാലിച്ചതെന്നും എന്നാൽ അതിനെ ദൗർബല്യമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ നിസാമാബാദ് എംപിയും ബിജെപി ദേശീയ നേതാവുമായ ഡി. അരവിന്ദും കോൺഗ്രസ് സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച അദ്ദേഹം, കോൺഗ്രസിന് ജനങ്ങൾക്കിടയിലെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും രാജ്യത്ത് ബിജെപി സ്വാധീനം കൂടുതൽ വ്യാപിപ്പിക്കുമെന്നും അവകാശപ്പെട്ടു.

“കോൺഗ്രസില്ലാത്ത ഇന്ത്യയാണ് ബിജെപിയുടെ ലക്ഷ്യം. രാജ്യത്ത് ജനങ്ങൾ ബദൽ രാഷ്ട്രീയ ശക്തിയെ തേടുകയാണ്. അടുത്ത വർഷങ്ങളിൽ തെലങ്കാനയിലും രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കുമെന്ന്” അരവിന്ദ് പറഞ്ഞു.
ബിജെപി നേതാക്കളുടെ ഈ പ്രസ്താവനകൾ സംസ്ഥാനത്തെ ഭരണകക്ഷിയായ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിനെ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

Summary: BJP MP M Raghunandan Rao challenged Telangana Chief Minister Revanth Reddy to dissolve the Assembly and seek a fresh mandate from the people. The remarks come amid growing political tensions between the BJP and Congress over paddy procurement, farmers’ issues, and governance in Telangana.

WhatsApp Channel Banner

Latest updates

അഴിമതിയാരോപണങ്ങൾക്കിടെ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ്...

തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന്...

പോലീസ് ജീപ്പിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം; എസ്‌ഐക്കും സിപിഒയ്ക്കും...

തൊടുപുഴ: ഔദ്യോഗിക പോലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും മറ്റ് നിരോധിത വസ്തുക്കളും കണ്ടെത്തിയ സംഭവത്തിൽ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ (Karimannoor Police Station) എസ്‌ഐ എൻ.എസ്. റോയിയെയും സിപിഒ ജിജോ ആന്റണിയെയും സസ്‌പെൻഡ്...

പ്രൽഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല; ധർമേന്ദ്ര...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിക്ക് (Pralhad Joshi) വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി. ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലൂടെയാണ് നിയമനം പ്രഖ്യാപിച്ചത്. രാഷ്ട്രപതി ദ്രൗപതി...

‘ഞങ്ങളെ പാറ്റകളെന്ന് വിളിച്ചതിന് നന്ദി’; സമരവിജയത്തിന് പിന്നാലെ ചീഫ്...

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി (Abhijit Deepke CJP) നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ, സംഘടനയുടെ രൂപീകരണത്തിന് പ്രചോദനമായത് ചീഫ് ജസ്റ്റിസ് ഐ. സൂര്യകാന്തിന്റെ പരാമർശമാണെന്ന് സിജെപി സ്ഥാപകൻ അഭിജിത്...

യുനെസ്കോ ലോക പൈതൃക പട്ടികയിൽ സാരാനാഥ്; ഇന്ത്യയുടെ 45-ാമത്തെ...

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ചരിത്രപ്രസിദ്ധമായ ബുദ്ധമത തീർഥാടന കേന്ദ്രമായ സാരാനാഥിന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം ലഭിച്ചു (Sarnath UNESCO World Heritage). ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന യുനെസ്കോ ലോക പൈതൃക...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....