ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസിൽ ചെങ്കൽപട്ട് കോടതിയിൽ നിർണ്ണായക വാദം ഇന്ന്. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് സംഗീത സമർപ്പിച്ച വിവാഹമോചന ഹർജിയിൽ മാനസിക പീഡനം, അവിഹിത ബന്ധം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വിവാഹമോചനത്തിന് പുറമെ ജീവനാംശവും തങ്ങളുടെ നീലങ്കരയിലുള്ള വസതിയിൽ താമസിക്കാനുള്ള അവകാശവും സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്.(C Joseph Vijay, Court To Hear Divorce Petition Of Tamil Nadu CM C Joseph Vijay Today)
പ്രമുഖരായതിനാൽ നേരിട്ട് ഹാജരാകുന്നതിലെ സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് വിഡിയോ കോൺഫറൻസിങ് വഴി വാദം കേൾക്കണമെന്ന് ഇരുഭാഗത്തെയും അഭിഭാഷകർ നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നടക്കുന്ന ആദ്യ ഹിയറിങ് എന്ന നിലയിൽ, അദ്ദേഹം നേരിട്ട് ഹാജരാകുമോ അതോ ഓൺലൈനായി പങ്കെടുക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ഏവരും.
ഒത്തുതീർപ്പിന് സാധ്യതയോ?
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ, ഇരുവരും തമ്മിൽ വീണ്ടും ഒന്നിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാണ്. ഔദ്യോഗികമായി ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും, ഈ വാദം കേൾക്കൽ ദാമ്പത്യത്തിന്റെ ഭാവി സംബന്ധിച്ച വ്യക്തമായ സൂചന നൽകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയ-സിനിമ മേഖലകളിലെ ഉന്നത വ്യക്തിത്വമായ വിജയ്യുടെ ഈ നിയമപോരാട്ടം വലിയ ജിജ്ഞാസയോടെയാണ് ആരാധകർ നിരീക്ഷിക്കുന്നത്.
Story Summary
The Chengalpattu Family Welfare Court is set to hear the high-profile divorce petition between Tamil Nadu Chief Minister C. Joseph Vijay and his wife Sangeetha today. Amidst intense public interest and rumors of a potential reconciliation, all eyes are on whether the proceedings will offer clarity on the couple’s future or see the Chief Minister participating virtually.

