Description
Digital Voice of Kerala
Friday, May 29, 2026

Digital Voice of Kerala
HomeNational'പുതിയ തലമുറ' ചാനലിനെ കേബിൾ ശൃംഖലയിൽ നിന്ന് നീക്കി: നടപടിയുമായി തമിഴ്നാട്...

‘പുതിയ തലമുറ’ ചാനലിനെ കേബിൾ ശൃംഖലയിൽ നിന്ന് നീക്കി: നടപടിയുമായി തമിഴ്നാട് ഗവണ്മെന്റ് | Tamil Nadu Government

🎙️ Latest Podcast

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ‘പുതിയ തലമുറ’ എന്ന വാർത്താ ചാനലിനെതിരെ നടപടിയെന്ന് റിപ്പോർട്ട്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേബിൾ ടിവി ശൃംഖലയിൽ നിന്ന് മുൻകൂർ നോട്ടീസില്ലാതെ ചാനലിനെ ഒഴിവാക്കിയതായാണ് പരാതി.(Tamil Nadu Government Removes Puthiya Thalaimurai From Cable Network Amid Criticism)

സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾ, മുഖ്യമന്ത്രി വിജയിയുടെ വീടിന് മുന്നിലെ തിരക്ക് മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിവയെക്കുറിച്ച് ചാനൽ നടത്തിയ റിപ്പോർട്ടുകളാണ് നടപടിക്ക് കാരണമെന്നാണ് സൂചന. ഡൽഹി സന്ദർശന വേളയിൽ മാധ്യമങ്ങളെ കാണാൻ തയ്യാറാകാതിരുന്ന മുഖ്യമന്ത്രിയുടെ നടപടിയെ ചാനൽ വിമർശിച്ചിരുന്നു. മുൻ മുഖ്യമന്ത്രിമാർ പതിവായി വാർത്താസമ്മേളനങ്ങൾ നടത്തിയിരുന്ന സ്ഥാനത്ത്, വിജയ് മാധ്യമങ്ങളെ ഒഴിവാക്കിയത് വലിയ ചർച്ചയായിരുന്നു.

Story Summary

The Tamil Nadu government, led by Chief Minister C. Joseph Vijay, has reportedly removed the news channel ‘Puthiya Thalaimurai’ from its state-run cable network following critical coverage of the administration. This move has triggered a strong backlash from the Chennai Press Club, which denounced the action as an infringement on press freedom and demanded the immediate restoration of the channel.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.