ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിന് പിന്തുണ നൽകുന്ന കെ.എം. ഖാദർ മൊയ്തീനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ. ഖാദർ മൊയ്തീൻ ഒരു മുതിർന്ന രാഷ്ട്രീയ നേതാവിനെപ്പോലെയല്ല, മറിച്ച് വിജയിയുടെ ‘ഫാൻ ക്ലബ് പ്രസിഡന്റിനെ’ പോലെയാണ് പെരുമാറുന്നതെന്ന് മുൻ ഡിഎംകെ എംപി എം.എം. അബ്ദുള്ള ആരോപിച്ചു.(DMK Criticizes IUML Chief Kader Mohideen Over Support To CM Vijay)
മുമ്പ് തമിഴ്നാട്ടിൽ വലിയ ബഹുമാനം ഉണ്ടായിരുന്ന നേതാവായിരുന്നു ഖാദർ മൊയ്തീൻ. എന്നാൽ, ഇന്ന് അദ്ദേഹം ആ അന്തസ്സ് മറന്ന് വിജയിയുടെ ഫാൻ ക്ലബ് ഭാരവാഹിയെപ്പോലെ സംസാരിക്കുകയാണെന്ന് അബ്ദുള്ള കുറ്റപ്പെടുത്തി. ഇത് മുസ്ലിം സമൂഹത്തിനിടയിൽ വലിയ അതൃപ്തി ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് സർക്കാരിന്റെ പരമോന്നത ബഹുമതിയായ ‘തഗൈസൽ തമിഴർ’ അവാർഡ് ഖാദർ മൊയ്തീന് നൽകിയത് ഡിഎംകെ സർക്കാരാണെന്ന് ഓർമ്മിപ്പിച്ച അബ്ദുള്ള, ആ ബഹുമതിക്ക് അദ്ദേഹം നൽകുന്ന വിലയല്ല ഇതെന്നും അഭിപ്രായപ്പെട്ടു.
ടിവികെ സർക്കാരിന്റെ രൂപീകരണത്തിലൂടെ മുസ്ലിം സമൂഹത്തിന്റെ “നൂറ്റാണ്ടിന്റെ സ്വപ്നം” സാക്ഷാത്കരിക്കപ്പെട്ടു എന്ന ഖാദർ മൊയ്തീന്റെ പ്രസ്താവനയെയും അബ്ദുള്ള ചോദ്യം ചെയ്തു. മുസ്ലിം പ്രാതിനിധ്യം നേരത്തെ ഡിഎംകെ സർക്കാരുകളിലും ഉണ്ടായിരുന്നതാണെന്നും, അത്തരമൊരു പ്രസ്താവനയുടെ അടിസ്ഥാനം എന്താണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ടിവികെ സർക്കാരിൽ ഐയുഎംഎല്ലിന് മന്ത്രിസഭാ പ്രാതിനിധ്യം നൽകിയതിലോ പിന്തുണയ്ക്കുന്നതിലോ ഡിഎംകെക്ക് എതിർപ്പില്ല. എന്നാൽ, ഖാദർ മൊയ്തീൻ മുഖ്യമന്ത്രി വിജയിയെ അമിതമായി പുകഴ്ത്തുന്നതാണ് ഡിഎംകെയെ ചൊടിപ്പിച്ചത്.
Story Summary
The DMK has launched a scathing attack on IUML national president KM Kader Mohideen, accusing him of acting like a “fan club president” for CM C. Joseph Vijay. Former DMK MP MM Abdullah criticized Mohideen’s excessive praise for the TVK-led government and questioned his recent claims regarding the fulfillment of “century-old dreams” for the Muslim community, asserting that the DMK still maintains strong support among Muslims in Tamil Nadu.

