HomeKerala'ഔദാര്യമല്ല, ഇത് സ്ത്രീകളോടുള്ള ആദരവ്': ഡബിൾ ബെല്ലടിച്ച് സൗജന്യയാത്ര പദ്ധതിക്ക് തുടക്കമിട്ട്...

‘ഔദാര്യമല്ല, ഇത് സ്ത്രീകളോടുള്ള ആദരവ്’: ഡബിൾ ബെല്ലടിച്ച് സൗജന്യയാത്ര പദ്ധതിക്ക് തുടക്കമിട്ട് മുഖ്യമന്ത്രി VD സതീശൻ; സ്ത്രീശക്തിക്ക് കരുത്തായി ‘പ്രിയദർശിനി’ | Priyadarshini Free Travel Scheme

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാനകരമായ ‘ഇന്ദിരാ ഗാരന്റി’ പദ്ധതികളിൽ ഒന്നായ ‘പ്രിയദർശിനി’ കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിക്ക് തലസ്ഥാനത്ത് വിപുലമായ തുടക്കം. തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ രാവിലെ 8.30-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി സി.പി. ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ബസില്‍ യാത്ര ചെയ്തു .(Priyadarshini Free Travel Scheme Inaugurated By Chief Minister In Thiruvananthapuram)

സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ‘മെൻസ് അസോസിയേഷൻ’ ഉയർത്തുന്ന പ്രതിഷേധങ്ങളെ മുഖ്യമന്ത്രി വി.ഡി. സതീശൻ തമാശരൂപേണ തള്ളിക്കളഞ്ഞു. മെൻസ് അസോസിയേഷന്റെ പ്രതിഷേധം വളരെ രസകരമാണ്. അവർക്ക് വേറെ ബസുകളിൽ യാത്ര ചെയ്യാമല്ലോ. താനൊരു പുരുഷ വിരോധിയൊന്നുമല്ല. സ്ത്രീകൾക്ക് പണം മിച്ചം വന്നാൽ അത് വീട്ടിലെത്തും. എന്നാൽ പുരുഷന്മാർ പണം വീട്ടിൽ കൊടുത്താലും ബാക്കി എവിടെ പോകുമെന്ന് എല്ലാവർക്കും അറിയാം. അത് ഒടുവിൽ സർക്കാരിലേക്ക് തന്നെ എത്തും, അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.

പദ്ധതി വെറുമൊരു സൗജന്യയാത്രയല്ലെന്നും, സ്ത്രീകളോടുള്ള സർക്കാരിന്റെ ആദരവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകളെ ബഹുമാനിക്കാൻ സമൂഹം പഠിക്കണമെന്ന വലിയൊരു സന്ദേശം കൂടിയാണ് ഇതിലൂടെ നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരമേറ്റ് ഒരു മാസം തികയും മുൻപേ നൽകിയ വാഗ്ദാനം പാലിക്കാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതൊരു ഔദാര്യമല്ല, മറിച്ച് സമൂഹത്തിൽ ഗുണപരമായ സാമ്പത്തിക മാറ്റങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള പദ്ധതിയാണിത്. സ്ത്രീകൾക്ക് ഇനി മുതൽ അഭിമാനത്തോടെ യാത്ര ചെയ്യാം. ‘ഇത് ഞങ്ങളുടെ സർക്കാരിന്റെ വണ്ടി’ എന്ന് അവർക്ക് അഭിമാനത്തോടെ പറയാം, അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഗുണഭോക്താവായ ഒരു സ്ത്രീ തന്നോട് സംവദിച്ച കാര്യം മുഖ്യമന്ത്രി പങ്കുവെച്ചു. സൗജന്യ യാത്രയിലൂടെ മിച്ചം വരുന്ന തുക എന്തുചെയ്യണമെന്ന് അവർ ചോദിച്ചപ്പോൾ ‘ചിട്ടി ചേരാൻ’ ആണ് താൻ നിർദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി തമാശരൂപേണ പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഇത്തരം ചെറിയ ലാഭങ്ങൾ പോലും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പദ്ധതി കെഎസ്ആർടിസിക്ക് സാമ്പത്തിക ബാധ്യത വരുത്തില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര ലഭിക്കും. സംസ്ഥാനത്തൊട്ടാകെ ഓർഡിനറി വിഭാഗത്തിലുള്ള കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നടത്താം. സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ടുള്ള സർക്കാർ ഇടപെടലുകളിൽ സുപ്രധാന ചുവടുവെപ്പാണ് ‘പ്രിയദർശിനി’.

ആദ്യഘട്ടത്തിൽ 3,125 ഓർഡിനറി ബസുകളിലാണ് സൗജന്യയാത്ര ലഭ്യമാക്കുക. സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്, പോയിന്റ് ടു പോയിന്റ്, ടൗൺ ടു ടൗൺ (ടിടി) ഓർഡിനറി തുടങ്ങിയ വിഭാഗങ്ങളിൽ ഈ ആനുകൂല്യം ലഭിക്കും. തലസ്ഥാനത്തെ ചടങ്ങിന് പുറമെ, സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ഇന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കുന്നുണ്ട്.

Story Summary

Chief Minister V.D. Satheesan inaugurated the ‘Priyadarshini’ project today, providing free KSRTC bus travel for women across Kerala as part of the ‘Indira Guarantee’ initiative. While addressing protests from the Men’s Association, the CM responded with humor, asserting that the project is a respectful gesture towards women and a societal call to honor them.

WhatsApp Channel Banner

Latest updates

തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും;...

തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply Disruption). ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ...

ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം; അറസ്റ്റ് ആവശ്യപ്പെട്ട് എഐവൈഎഫ്...

തിരുവനന്തപുരം: ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് (T.G. Mohandas) നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി എഐവൈഎഫ് . വിദ്യാർഥി സമരക്കാരെ അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലണമെന്ന...

ബസോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ച ഡ്രൈവർക്കെതിരെ നടപടി; സ്വകാര്യ ബസ്...

കുറ്റിപ്പുറം: ബസോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് നടപടി സ്വീകരിച്ചു (Bus Driver Mobile Phone While Driving). കോഴിക്കോട്–തൃശൂർ റൂട്ടിലോടുന്ന ശാസ്താ ബസിന്റെ ഡ്രൈവർക്കെതിരെയാണ് കേസ്...

പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തി സംഘർഷം: ഒമ്പത് മാസത്തിനിടെ അഫ്ഗാനിൽ 499...

ന്യൂയോർക്ക്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ ഒക്ടോബർ മുതൽ ജൂൺ അവസാനം വരെ അഫ്ഗാനിസ്ഥാനിൽ 499 സാധാരണക്കാർ കൊല്ലപ്പെടുകയും 1,216 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് (Afghanistan Pakistan Conflict). വ്യോമാക്രമണങ്ങളിൽ...

പ്രതിഷേധക്കാര്‍ക്കെതിരെ എഫ്‌ഐആറുമായി മുന്നോട്ടുപോയാല്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും;...

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ എഫ്‌ഐആറുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (Abhijeet Deepke CJP) സ്ഥാപകൻ അഭിജീത് ദീപ്കെ. എക്‌സിലൂടെയാണ് അദ്ദേഹം...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...