തിരുവനന്തപുരം: ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള കല്ലറ, മുതുവിള ലോക്കൽ കമ്മിറ്റികൾ സിപിഐഎം പിരിച്ചുവിട്ടു. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിയെത്തുടർന്നാണ് നടപടി. ആർ.എസ്. ജയന്റെ നേതൃത്വത്തിലുള്ള 10 അംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.(CPM Dissolves Local Committees In Kallara Following Election Setback)
സിപിഐഎം നേതൃത്വം നടത്തിയ അവലോകന റിപ്പോർട്ടിൽ തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ച വിവിധ കാരണങ്ങൾ അക്കമിട്ടു നിരത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ എന്ന മുദ്രാവാക്യം ജനങ്ങളെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു. പ്രകടനപത്രികയും പ്രതീക്ഷിച്ചത്ര ശ്രദ്ധനേടിയില്ല.
ജനങ്ങളോടുള്ള സമീപനത്തിൽ മാറ്റം വരണമെന്ന നിർദ്ദേശം ശക്തമാണ്. ജനസൗഹൃദപരമായ സമീപനം സ്വീകരിക്കുന്നതിൽ നേതാക്കൾക്കും പ്രവർത്തകർക്കും വീഴ്ച സംഭവിച്ചു. സഹകരണ ബാങ്ക് ക്രമക്കേടുകൾ പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കി എന്നും ഇതിൽ പറയുന്നു.
Story Summary
The CPI(M) has dissolved its local committees in Kallara and Muthuvila, Thiruvananthapuram, following poor results in recent panchayat and assembly elections. The party’s internal review report identifies several failures, including ineffective campaigning, improper conduct by party leaders, financial irregularities in cooperative banks, and lapses in candidate selection.

