Election Defeat

‘ഇങ്ങനെ തോൽക്കുമെന്ന് നമ്മളും വിചാരിച്ചില്ല’: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ പരസ്യ പ്രതികരണവുമായി AN ഷംസീർ | AN Shamseer

മലപ്പുറം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ട കനത്ത പരാജയത്തിന്റെ കാരണങ്ങൾ പരസ്യമായി തുറന്നുസമ്മതിച്ച് മുതിർന്ന സി.പി.ഐ.എം നേതാവും മുൻ സ്പീക്കറുമായ എ.എൻ. ഷംസീർ. ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയം പാളിയതും വെള്ളാപ്പള്ളി നടേശനെ ചേർത്തുപിടിച്ചുള്ള രാഷ്ട്രീയ നീക്കങ്ങളും തിരിച്ചടിയായെന്ന് ഷംസീർ തുറന്നടിച്ചു.(AN Shamseer Openly Admits LDF Assembly Election Defeat Reasons...

‘വിമർശനങ്ങൾ ഉൾക്കൊള്ളുന്നു’: പ്രതികരിച്ച് ബിനോയ് വിശ്വം | CPI State Secretary Binoy Viswam

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രധാനപ്പെട്ട മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, തെറ്റുകൾ തിരുത്തി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.(CPI State Secretary Binoy Viswam Calls For Unity After Election Setback) പാർട്ടി സെന്ററിന്റെ തീരുമാനങ്ങൾ ജില്ലാ നേതൃത്വങ്ങൾ...

‘LDF അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്’: പി. രാജീവ് | P Rajeev

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടിയുടെ വീഴ്ചകളെക്കുറിച്ച് മുൻ മന്ത്രി പി. രാജീവ്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹം വിലയിരുത്തി.(P Rajeev Admits LDF Election Failures and Strategic Lapses) 'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ്...

തിരഞ്ഞെടുപ്പ് പരാജയം: കല്ലറയിൽ CPIM ലോക്കൽ കമ്മിറ്റികൾ പിരിച്ചുവിട്ടു; അഡ്ഹോക്ക് കമ്മിറ്റി ചുമതലയേറ്റു | CPM Dissolves Local Committees

തിരുവനന്തപുരം: ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള കല്ലറ, മുതുവിള ലോക്കൽ കമ്മിറ്റികൾ സിപിഐഎം പിരിച്ചുവിട്ടു. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിയെത്തുടർന്നാണ് നടപടി. ആർ.എസ്. ജയന്റെ നേതൃത്വത്തിലുള്ള 10 അംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.(CPM Dissolves Local Committees In Kallara Following Election Setback) സിപിഐഎം നേതൃത്വം നടത്തിയ അവലോകന റിപ്പോർട്ടിൽ തിരഞ്ഞെടുപ്പ്...

തിരഞ്ഞെടുപ്പ് തോൽവി: പയ്യന്നൂരിലടക്കം സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് CPIM റിവ്യൂ റിപ്പോർട്ട്, CPIക്കും വിമർശനം | CPIM Review Report

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവികൾ വിശകലനം ചെയ്തുകൊണ്ടുള്ള സിപിഐഎം സംസ്ഥാന സമിതിയുടെ റിവ്യൂ റിപ്പോർട്ടിൽ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പഴി. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് പിഴവ് പറ്റിയെന്നാണ് റിപ്പോർട്ടിലെ പ്രധാന വിമർശനം.(CPIM Review Report Admits Failures In Candidate Selection) ജില്ലാ കമ്മിറ്റി നിർദ്ദേശിച്ച പേരുകൾ...

‘യോഗിയുടെ സന്ദേശം അങ്ങോട്ട് പോയി വാങ്ങിച്ചതല്ലേ?’: CPMനെതിരെ പി.കെ. കൃഷ്ണദാസ് | PK Krishnadas

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ പരാജയം മറച്ചുവെച്ച് ബിജെപിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണ് സിപിഎം എന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. തോൽവി അവലോകനം ചെയ്യുന്നത് വങ്കത്തരവും മര്യാദകേടുമാണെന്നും, പിണറായി വിജയനെ സംരക്ഷിക്കാനാണ് എം.വി. ഗോവിന്ദൻ ഇത്തരത്തിൽ പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.(PK Krishnadas slams CPM election defeat analysis and MV Govindan's statements) ബിജെപി...

CPI സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണം: ബിനോയ് വിശ്വത്തിനെതിരെയും ചിഞ്ചുറാണിക്കെതിരെയും കൊല്ലം ജില്ലാ കൗൺസിലിൽ രൂക്ഷവിമർശനം | CPI Kollam district council

കൊല്ലം: തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ ചേർന്ന സിപിഐ കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെയും മുൻ മന്ത്രി ജെ. ചിഞ്ചുറാണിക്കെതിരെയും അതിരൂക്ഷമായ വിമർശനങ്ങൾ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉപജാപക സംഘത്തിന്റെ പിടിയിലാണെന്നും, അദ്ദേഹത്തിന് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നില്ലെന്നും യോഗത്തിൽ അംഗങ്ങൾ തുറന്നടിച്ചു. ബിനോയ് വിശ്വത്തിന്റെ സാന്നിധ്യത്തിൽ തന്നെയായിരുന്നു വിമർശനങ്ങൾ...

‘തിരുത്തൽ തുടങ്ങേണ്ടത് മുകൾ തട്ടിൽ നിന്നാണ്’: CPI കൊല്ലം ജില്ലാ നേതൃയോഗത്തിൽ വിമർശനം | CPI Faces Internal Backlash

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സി.പി.ഐ കൊല്ലം ജില്ലാ നേതൃയോഗത്തിൽ രൂക്ഷവിമർശനം. പാർട്ടിയുടെ നിലവിലെ അവസ്ഥയിൽ സി.പി.എം-സി.പി.ഐ ലയന സാധ്യതകളെക്കുറിച്ചുള്ള വികാരപരമായ പരാമർശങ്ങൾ വരെ യോഗത്തിലുണ്ടായി. പാർട്ടിയുടെ നിലനിൽപ്പ് പോലും അപകടത്തിലാണെന്നും നേതൃത്വം അടിയന്തരമായി തിരുത്തണമെന്നും ആവശ്യമുയർന്നു.(CPI Faces Internal Backlash Over Election Defeat And CPM Dominance) 'തിരുത്തൽ തുടങ്ങേണ്ടത്...
- Advertisement -spot_img

Latest News

കനത്ത മഴ: സംസ്ഥാനത്ത് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 2 ജില്ലകളിൽ ഭാഗികമായി അവധി | Kerala Heavy Rain Holiday

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. പത്ത് ജില്ലകളിൽ പൂർണ്ണമായും രണ്ട് ജില്ലകളിൽ ഭാഗികമായുമാണ് ഇന്ന് അവധി...
- Advertisement -spot_img