തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ (R Sugathan) അവധി അപേക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിയുടെയോ വകുപ്പ് സെക്രട്ടറിയുടെയോ അനുമതിയില്ലാതെ ഉദ്യോഗസ്ഥൻ സ്വമേധയാ തീരുമാനമെടുത്തെന്ന ആരോപണത്തെ തുടർന്നാണ് നടപടി.
കൗൺസിലറുടെ അവധി അപേക്ഷയിൽ ആഭ്യന്തര വകുപ്പ് സ്വീകരിച്ച നടപടിയെ മുൻനിർത്തി മുൻ ആഭ്യന്തരമന്ത്രി...
തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ എഡിജിപി എസ്. ശ്രീജിത്തിന് തിരിച്ചടിയായി ഹൈക്കോടതി (ADGP S Sreejith). ഉദ്യോഗസ്ഥന് അനുകൂലമായി സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി തള്ളുകയും പരാതിയിൽ പുതുതായി തീരുമാനമെടുക്കാൻ നിർദേശിക്കുകയും ചെയ്തു.
റിപ്പോർട്ട് സമർപ്പിച്ച ആഭ്യന്തര വകുപ്പിന്റെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ നടപടികളെയും കോടതി...
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുആരോഗ്യ സംവിധാനത്തെ ദുർബലപ്പെടുത്തി സ്വകാര്യ കോർപറേറ്റ് ആശുപത്രികൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്ന നയമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു (M V Govindan). തിരുവനന്തപുരം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
കേരളത്തിന്റെ പൊതുആരോഗ്യ രംഗം രാജ്യത്തിന് മാതൃകയായ നേട്ടങ്ങൾ കൈവരിച്ചതിന്...
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ വ്യാപക അഴിച്ചുപണിയുമായി സർക്കാർ. അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസ് (എസിപി), ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിവൈഎസ്പി) റാങ്കുകളിലെ 161 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ഭരണപരമായ പുനഃസംഘടനയുടെ ഭാഗമായാണ് സംസ്ഥാനവ്യാപകമായി സ്ഥലംമാറ്റം നടപ്പാക്കിയത്. (Kerala Police DYSP Transfer)
തിരുവനന്തപുരം ജില്ലയിൽ മാത്രം 10 ഉദ്യോഗസ്ഥർക്കാണ് പുതിയ നിയമനം...
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രധാന വാർഡുകളിൽ താമസിക്കുന്നവർക്കായി കേരള വാട്ടർ അതോറിറ്റിയുടെ (Kerala water authority water supply disruption) അടിയന്തര ജാഗ്രതാ നിർദ്ദേശം. വെള്ളയമ്പലം ജംഗ്ഷന് സമീപത്തുകൂടി കടന്നുപോകുന്ന വാട്ടർ അതോറിറ്റിയുടെ 700 എം.എം (700mm Premo Pipe line) പ്രിമോ പൈപ്പ് ലൈനിലുണ്ടായ അപ്രതീക്ഷിത ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ...
തിരുവനന്തപുരം: തലസ്ഥാന നഗരത്തിനടുത്തുള്ള വർക്കലയിൽ പത്തൊൻപതുകാരിയായ നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കി (Newlywed Woman Suicide Varkala). വർക്കല റാത്തിക്കൽ സ്വദേശിനിയായ നാസിയയാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ വെച്ച് നാസിയ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ...
തിരുവനന്തപുരം: സ്ത്രീകൾക്കായി നടപ്പിലാക്കിയ ക്ഷേമപദ്ധതികളിൽ നിന്ന് സർക്കാർ പിന്മാറുന്നതും നിലവിൽ ലഭിച്ചുവരുന്ന ആനുകൂല്യങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നതും പ്രതിഷേധാർഹമാണെന്ന് എംഎൽഎ കെ.എൻ. ബാലഗോപാൽ ആരോപിച്ചു (K N Balagopal). മുൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ ധനസഹായ പദ്ധതിയെ സംബന്ധിച്ച് നിലവിലെ സർക്കാർ സ്വീകരിക്കുന്ന നിലപാടിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.
35 മുതൽ 60 വയസ്സ്...
തിരുവനന്തപുരം: നിയമസഭയിലെ ചർച്ചകൾക്കിടെ സഭയുടെ നടുവിലൂടെ അലക്ഷ്യമായി നടന്നുപോകുന്ന എംഎൽഎമാർക്ക് മുന്നറിയിപ്പുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിനോദയാത്ര നടത്തുന്നതുപോലെ സഭയ്ക്കകത്ത് ചുറ്റിനടക്കുന്നത് അനുവദിക്കില്ലെന്നും, ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും സ്പീക്കർ സാമാജികരെ ഓർമ്മിപ്പിച്ചു.(Kerala Assembly, Speaker Thiruvanchoor Radhakrishnan Warns MLAs In Assembly)
ഉമാ തോമസ് എംഎൽഎ സഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ, മറ്റ് ചില അംഗങ്ങൾ സഭയ്ക്കുള്ളിലൂടെ...
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ എത്തിയതോടെ സെക്രട്ടേറിയറ്റിൽ അനുഭവപ്പെടുന്നത് അഭൂതപൂർവ്വമായ തിരക്ക്. നീണ്ട ഇടവേളയ്ക്ക് ശേഷം ഭരണത്തിലേക്ക് തിരിച്ചെത്തിയതോടെ മലബാറിൽ നിന്നടക്കം വൻതോതിലുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും തള്ളിക്കയറ്റമാണ് ഭരണസിരാകേന്ദ്രത്തിൽ ദൃശ്യമാകുന്നത്. (Kerala Secretariat faces massive overcrowding following change in government)
മന്ത്രിമാരുടെ ഓഫീസുകളിലും സെക്രട്ടേറിയറ്റിലെ വിവിധ നിലകളിലും പാർട്ടിക്കാരും നിവേദനങ്ങളുമായെത്തുന്ന സാധാരണക്കാരും തിങ്ങിനിറയുകയാണ്. ഈ തിരക്കിനിടയിൽ...
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി തിരക്കേറിയ ജംഗ്ഷനിൽ വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മാനേജറെ ഒരുകൂട്ടം ആളുകൾ ബലമായി തട്ടിക്കൊണ്ടുപോയതായി പരാതി (Bank manager abducted trivandrum). പൂവച്ചൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ബാങ്ക് ശാഖാ മാനേജരും കണ്ടല സ്വദേശിയുമായ ഗിരീഷിനെയാണ് ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച വൈകുന്നേരം ജോലി സമയം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി...
ഹമീർപുർ: സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി മലഞ്ചെരിവിലൂടെ ഏകദേശം 20 അടി താഴേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ഹിമാചൽ പ്രദേശിലെ ഹമീർപുർ ജില്ലയിൽ സുജൻപുർ ബിയാസ്...