Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala
HomeKeralaപൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച മുതൽ സന്ദർശകർക്കായി തുറക്കുന്നു |...

പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച മുതൽ സന്ദർശകർക്കായി തുറക്കുന്നു | Ponmudi Eco Tourism Center

🎙️ Latest Podcast

തിരുവനന്തപുരം : കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിൽ തിരുവനന്തപുരം പൊന്മുടി എക്കോ ടൂറിസം കേന്ദ്രം നാളെ മുതൽ വീണ്ടും സന്ദർശകർക്കായി തുറന്നുപ്രവർത്തിക്കും. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നിലനിന്നിരുന്ന മണ്ണിടിച്ചിൽ ഭീഷണി ഒഴിഞ്ഞതോടെയാണ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദേശപ്രകാരം വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്.(Ponmudi Eco Tourism Center To Reopen On June 15)

ജൂൺ 8 മുതൽ സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തിയിരുന്ന പൊന്മുടിയിലേക്ക് തിങ്കളാഴ്ച മുതൽ സഞ്ചാരികൾക്ക് പ്രവേശിക്കാം. ജില്ലയിൽ ശക്തമായ മഴ തുടർന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നേരത്തെ പ്രവേശനം നിരോധിച്ചിരുന്നത്. നിലവിൽ കാലാവസ്ഥ അനുകൂലമായതിനാലാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലാണ് വിനോദസഞ്ചാര കേന്ദ്രം തുറക്കാൻ തീരുമാനിച്ചത്.

Story Summary

The Ponmudi eco-tourism center, which was closed on June 8 due to heavy rains and the threat of landslides, will reopen for visitors on Monday, June 15. The decision was taken by the Forest Department following improved weather conditions and the absence of any severe weather alerts in Thiruvananthapuram district until June 17.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.