Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeKeralaസംസ്ഥാനത്ത് കാലവർഷം ശക്തം:5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം...

സംസ്ഥാനത്ത് കാലവർഷം ശക്തം:5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം | Kerala Monsoon

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തമായതോടെ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala Monsoon, IMD Issues Heavy Rain Alert in Kerala for Next Five Days)

ജൂൺ 5 മുതൽ 9 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായതും അതിശക്തവുമായ മഴ തുടരുമെന്നാണ് പ്രവചനം. തെക്കുപടിഞ്ഞാറൻ കാലവർഷം വരും ദിവസങ്ങളിൽ മധ്യ അറബിക്കടലിലേക്കും ഗോവ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കും. മധ്യ-കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി നിലവിൽ തീരദേശ കർണാടകയ്ക്ക് മുകളിലായി നിലയുറപ്പിച്ചിരിക്കുന്നതാണ് മഴ ശക്തമാകാൻ കാരണം.

ശക്തമായ മഴയോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. തീരദേശവാസികളും മലയോര മേഖലയിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.

Story Summary

The southwest monsoon has intensified over Kerala, with the India Meteorological Department issuing warnings of heavy to very heavy rainfall across the state for the next five days. Several districts, including Kasaragod, Kannur, Kozhikode, Wayanad, and Malappuram, are on alert as the monsoon system, influenced by a cyclonic circulation over coastal Karnataka, spreads across the region.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.