Description
Digital Voice of Kerala
Thursday, June 4, 2026

Digital Voice of Kerala
HomeKeralaകേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും; കനത്ത മഴ തുടരുന്നു, എട്ട് ജില്ലകളിൽ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും; കനത്ത മഴ തുടരുന്നു, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala Monsoon Arrival

🎙️ Latest Podcast

തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷം എത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഇന്ന് തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് (Kerala Monsoon Arrival). തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള തെക്കൻ-മധ്യ കേരളത്തിലെ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ പെയ്യുകയെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കോട്ടയം, ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്നലെ രാത്രി മുതൽ തോരാതെ പെയ്യുന്ന കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നാളെയോടെ മഴ വടക്കൻ ജില്ലകളിലേക്ക് വ്യാപിക്കുമെന്നും അവിടെ ഓറഞ്ച് അലർട്ടും തെക്കൻ ജില്ലകളിൽ യെലോ അലർട്ടും ആയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. കേരളത്തിൽ കാലവർഷം എത്തുന്നതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്‌നാടിന്റെ ചില പ്രദേശങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കും വരും മണിക്കൂറുകളിൽ കാലവർഷം വ്യാപിക്കും. തെക്കൻ കേരള തീരത്തോട് ചേർന്ന് തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലായി നിലനിൽക്കുന്ന ശക്തമായ ചക്രവാതച്ചുഴിയാണ് ഇപ്പോഴത്തെ കനത്ത മഴയ്ക്ക് പ്രധാന കാരണം. കടൽ അതീവ ക്ഷുഭിതമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള കർശന വിലക്ക് തുടരുകയാണ്.

തുടർച്ചയായ മഴയുടെ പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും ഉള്ളവരും അപകടസാധ്യത മുൻകൂട്ടി കണ്ട് ജാഗ്രത പുലർത്തണം. ദുരന്തസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ തങ്ങളുടെ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സുരക്ഷ കണക്കിലെടുത്ത് പകൽ സമയത്ത് തന്നെ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കാൻ മടിക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തിര ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

Summary: The India Meteorological Department has forecasted that the Southwest Monsoon is likely to hit the Kerala coast today, accompanied by heavy rainfall and strong winds across the state. An orange alert has been issued for eight districts spanning from Thiruvananthapuram to Thrissur due to a cyclonic circulation over the southeast Arabian Sea. The State Disaster Management Authority has advised residents in landslide and flood-prone areas to evacuate immediately to safer locations or relief camps during daylight hours.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.