തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ പദ്ധതിക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പദ്ധതി പ്രഖ്യാപിച്ചതിലല്ല, നടപ്പിലാക്കുന്ന രീതിയിലാണ് ക്രമക്കേടെന്ന് അദ്ദേഹം ആരോപിച്ചു. സൗജന്യ യാത്ര എല്ലാ ബസുകളിലും ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് ഇപ്പോൾ ഓർഡിനറി ബസുകളിൽ മാത്രമായി ഒതുക്കിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(MV Govindan Slams KSRTC Women Free Travel Scheme And State Government)
പ്രത്യേകിച്ചും ഓർഡിനറി ബസുകൾ കുറവായ മലബാർ മേഖലയിലെ സ്ത്രീകൾക്ക് ഈ പദ്ധതി കൊണ്ട് യാതൊരു പ്രയോജനവുമില്ല. സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് ഉദ്ഘാടന ചടങ്ങുകളിൽ നിന്ന് സി.പി.ഐ.എം എം.എൽ.എമാർ വിട്ടുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വർണ്ണക്കൊള്ളക്കേസിലെ പ്രധാന പ്രതിയുടെ വക്കീലും ബി.ജെ.പി സഹയാത്രികനുമായ ആളെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത് അതീവ ഗൗരവകരമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയിൽ ഗുരുതരമായ പ്രതിസന്ധികളാണുള്ളത്. ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റാനുള്ള നീക്കം മുഹമ്മദ് റിയാസ് ഇടപെട്ട് തടഞ്ഞത് ഭരണപരമായ വീഴ്ചയാണ്.
സംസ്ഥാനത്തെ വി.സി.മാർ സംഘപരിവാർ വേദികളിൽ പങ്കെടുക്കുന്നത് മതനിരപേക്ഷതയ്ക്ക് വെല്ലുവിളിയാണ്. ആർ.എസ്.എസ് നൂറാം വാർഷികത്തിന്റെ സംഘാടകരെപ്പോലെയാണ് വി.സി.മാർ പ്രവർത്തിക്കുന്നത്. ഇതിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Summary
CPI(M) State Secretary M.V. Govindan has announced that party MLAs will boycott the inauguration of the KSRTC free travel scheme for women, labeling it a deceptive move by the government that excludes regions like Malabar due to the lack of ordinary buses. He also launched a scathing attack on the government regarding the appointment of a BJP-affiliated special prosecutor in the Sabarimala gold theft case and alleged administrative interference in the health and education sectors.

