HomeKeralaകോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു: രോഗബാധ 9 വയസുകാരന്, ജില്ലയിൽ...

കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു: രോഗബാധ 9 വയസുകാരന്, ജില്ലയിൽ കോളറ ആശങ്കയും | Shigella Infection

കോഴിക്കോട് : പയ്യോളിയിൽ വീണ്ടും ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. തുറവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഒമ്പതുവയസുകാരനാണ് രോഗം ബാധിച്ചത്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. രോഗം ബാധിച്ച കുട്ടിയുടെ ബന്ധുവായ മൂന്നര വയസുകാരനും കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു, എന്നാൽ ഈ കുട്ടി ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു.(Shigella Infection Reported Again In Kozhikode Payyoli Health Department Issues Alert)

ഈ മാസം മാത്രം ഇതുവരെ 12 പേർക്കാണ് ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചത്. നേരത്തെ നാലരവയസുകാരി ഷിഗെല്ല ബാധിച്ച് മരണപ്പെട്ടിരുന്നു. നിപ, ഷിഗെല്ല എന്നിവയ്ക്ക് പുറമെ കോളറയുടെ ഭീഷണിയും ജില്ലയിൽ തുടരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

രോഗബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി. കൈകൾ സോപ്പിട്ട് കഴുകുന്നത് ഉൾപ്പെടെയുള്ള വ്യക്തിശുചിത്വം കർശനമായി പാലിക്കുക. പഴകിയ ഭക്ഷണങ്ങളും മലിനമായ വെള്ളവും പൂർണ്ണമായും ഒഴിവാക്കുക. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

Story Summary

Shigella infection has been reported again in Payyoli, Kozhikode, with a nine-year-old child testing positive, bringing the total number of cases in the district to 12 this month. Amid concerns over Shigella, Nipah, and cholera, the health department has urged the public to maintain strict personal hygiene and avoid contaminated food and water while intensifying preventive measures like chlorination in affected areas.

WhatsApp Channel Banner

Latest updates

‘ഇവിഎം ഹാക്കിംഗ് ആരോപണം പാർട്ടിക്കുള്ളിൽ ഒതുക്കാനാകില്ല’; കേന്ദ്ര ആഭ്യന്തര...

കാസർകോട്: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) ഹാക്കിംഗ് സംബന്ധിച്ച ആരോപണങ്ങൾ ഗൗരവതരമാണെന്നും അത് പാർട്ടിക്കുള്ളിലെ ചർച്ചയായി ഒതുക്കാൻ കഴിയില്ലെന്നും കോൺഗ്രസ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ (Rajmohan Unnithan EVM Hacking Allegations). ആരോപണങ്ങൾ...

‘വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയത് ബിജെപി അജണ്ട’;...

തിരുവനന്തപുരം: വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്ന വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ (Pinarayi Vijayan Waqf Board). വഖഫ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതിന്റെ...

ബോംബേറ് കേസ്: ഡിവൈഎഫ്‌ഐ നേതാവ് വി.കെ. നിഷാദിന് വീണ്ടും...

കൊച്ചി: പയ്യന്നൂരിൽ പോലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷ അനുഭവിക്കുന്ന ഡിവൈഎഫ്‌ഐ നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ അടിയന്തര പരോൾ അനുവദിച്ച് ഹൈക്കോടതി (V K Nishad). അമ്മയുടെ ചികിത്സയ്ക്ക് ആവശ്യമായ...

ഇറാൻ ചർച്ചകൾ ഗൗരവത്തോടെ കാണുന്നു; നയതന്ത്രം പരാജയപ്പെട്ടാൽ സൈനിക...

വാഷിങ്ടൺ: യുദ്ധസാഹചര്യം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളെ ഇറാൻ ഇപ്പോൾ കൂടുതൽ ഗൗരവത്തോടെ സമീപിക്കുന്നതായി തോന്നുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump Military Action Warning Iran). വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ്...

‘ബിജെപി നിലപാടിന് വഴങ്ങുന്നത് സംഘപരിവാർ അജണ്ടയ്ക്ക് കീഴടങ്ങൽ;’ വഖഫ്...

തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് ബോർഡിന്റെ ചരിത്രത്തിൽ ഇതുവരെ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും, നിലവിലെ സർക്കാർ സ്വീകരിച്ച നിലപാട്...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....