കൊച്ചി: പാലക്കാട് ജില്ലയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ നടന്ന കുട്ടികളുടെ ദുരൂഹ മരണങ്ങൾ സിബിഐ അന്വേഷിക്കും. കൊല്ലങ്കോട് പോലീസ് രജിസ്റ്റർ ചെയ്ത പന്ത്രണ്ടുകാരിയുടെ മരണക്കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറി. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിട്ടും ഫലപ്രദമായ കണ്ടെത്തലുകൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.(Kerala High Court hands over Palakkad child death cases to CBI)
വാളയാർ കേസിലെ സിബിഐ കുറ്റപത്രത്തിൽ പാലക്കാട് ജില്ലയിൽ പത്തുവർഷത്തിനുള്ളിൽ 13 വയസ്സിന് താഴെയുള്ള 28 കുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചതായി പരാമർശിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
കൊല്ലങ്കോട് കേസിന് പുറമെ, സമാനമായ മറ്റ് 23 കേസുകളിൽ കൂടി സിബിഐയോട് ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. സിബിഐ അന്വേഷണം നടത്തി രണ്ടുമാസത്തിനകം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. പല മരണങ്ങളും കൊലപാതകമാകാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കോടതിയുടെ ഈ കടുത്ത നടപടി.
Story Summary
The Kerala High Court has handed over the investigation into the mysterious death of a 12-year-old girl in Kollangode to the CBI, following years of inconclusive probes by the Crime Branch. The court has also ordered the CBI to submit a status report on 23 other similar suspicious deaths of children under 13 reported in Palakkad district over the last decade, following revelations in the Walayar case charge sheet.

