HomeNationalഇനി കമ്പോഡിയയിലും യുപിഐ തിളക്കം; കെഎച്ച്ക്യുആർ കോഡ് സ്കാൻ ചെയ്ത് 45...

ഇനി കമ്പോഡിയയിലും യുപിഐ തിളക്കം; കെഎച്ച്ക്യുആർ കോഡ് സ്കാൻ ചെയ്ത് 45 ലക്ഷം കടകളിൽ പണമിടപാട് നടത്താം | UPI in Cambodia

കൊച്ചി: ഡിജിറ്റൽ പണമിടപാട് രംഗത്ത് ആഗോളതലത്തിൽ വീണ്ടുമൊരു ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ (UPI in Cambodia). ഇനി മുതൽ കമ്പോഡിയ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്കും വ്യാപാരികൾക്കും കമ്പോഡിയയുടെ ദേശീയ ക്യുആർ കോഡ് ആയ കെഎച്ച്ക്യുആർ (KHQR) സ്കാൻ ചെയ്ത് അവിടെയുള്ള 45 ലക്ഷത്തിലധികം കച്ചവട സ്ഥാപനങ്ങളിൽ സുഗമമായി പണമിടപാടുകൾ നടത്താം. നാഷണൽ പെയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) അന്താരാഷ്ട്ര വിഭാഗമായ എൻപിസിഐ ഇന്റർനാഷണൽ പെയ്‌മെന്റ്സ് ലിമിറ്റഡ് (NIPL), കമ്പോഡിയയിലെ പ്രമുഖ സാമ്പത്തിക സ്ഥാപനമായ അക്ലെഡാ ബാങ്കുമായി (Acleda Bank) കൈകോർത്താണ് ഈ പുതിയ ക്രോസ്-ബോർഡർ യുപിഐ സംവിവധാനം യാഥാർത്ഥ്യമാക്കിയത്.

കമ്പോഡിയൻ തലസ്ഥാനമായ ഫ്നോം പെന്നിൽ (Phnom Penh) വെച്ച് നടന്ന ഔദ്യോഗിക ചടങ്ങിൽ കമ്പോഡിയ ദേശീയ ബാങ്ക് ഗവർണർ ഡോ. ചെയ സെറെ, ഇന്ത്യൻ റിസർവ് ബാങ്ക് (RBI) പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പദ്ധതിക്ക് ഔപചാരികമായ തുടക്കം കുറിച്ചത്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിനോദസഞ്ചാരം, വ്യാപാരം, സാംസ്കാരിക ബന്ധങ്ങൾ എന്നിവ വലിയ രീതിയിൽ മെച്ചപ്പെടുത്താൻ ഈ ഡിജിറ്റൽ പങ്കാളിത്തം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡിജിറ്റൽ പെയ്‌മെന്റ് രംഗത്ത് ഇന്ത്യ കൊണ്ടുവരുന്ന വിപ്ലവകരമായ പുതുമകൾ ആഗോള വിപണികളിലേക്ക് വ്യാപിപ്പിക്കാനാണ് എൻപിസിഐ ഇന്റർനാഷണൽ നിരന്തരം ശ്രമിക്കുന്നതെന്ന് കമ്പനി മാനേജിങ് ഡയറക്ടറും സിഇഒയുമായ റിതേഷ് ശുക്ല പറഞ്ഞു. ഇന്ത്യൻ യാത്രക്കാർക്ക് സ്വന്തം രാജ്യത്ത് ലഭിക്കുന്ന അതേ രീതിയിലുള്ള സുരക്ഷിതവും സൗകര്യപ്രദവും പരിചിതവുമായ യുപിഐ (UPI) പണമടയ്ക്കൽ സംവിധാനം വിദേശത്തും ഇതിലൂടെ ലഭ്യമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ-കമ്പോഡിയ ക്രോസ്-ബോർഡർ ഇന്ററോപ്പറബിലിറ്റി (Cross-Border Interoperability) പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നതിൽ അക്ലെഡാ ബാങ്ക് പിഎൽസിക്ക് വലിയ അഭിമാനമുണ്ടെന്ന് ബാങ്ക് പ്രസിഡന്റും ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോ. ഇൻ ചന്നി വ്യക്തമാക്കി. ഈ സാങ്കേതിക വിദ്യയിലൂടെ കമ്പോഡിയയിലെത്തുന്ന ഇന്ത്യൻ യാത്രികർക്ക് തങ്ങളുടെ ഫോണിലുള്ള യുപിഐ സൗകര്യമുള്ള ഏത് ആപ്ലിക്കേഷനുകൾ (Google Pay, PhonePe, Paytm തുടങ്ങിയവ) ഉപയോഗിച്ചും വളരെ വേഗത്തിലും സുരക്ഷിതമായും ഡിജിറ്റൽ ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കറൻസി മാറ്റുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കുന്ന ഈ സംവിധാനം ഇന്ത്യൻ പ്രവാസികൾക്കും സഞ്ചാരികൾക്കും വലിയൊരു അനുഗ്രഹമാകും.

Story Summary: NPCI International Payments has partnered with Cambodia’s Acleda Bank to enable UPI payments for Indian tourists in Cambodia. Users can now scan Cambodia’s national KHQR code across 45 lakh merchant locations using any UPI-enabled app. Launched in Phnom Penh in the presence of National Bank of Cambodia Governor Dr. Chea Serey and RBI officials, this initiative aims to boost cross-border tourism and business transactions.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....