HomeKeralaED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 7 പ്രതികളെ കസ്റ്റഡിയിൽ വിട്ടു, IP...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 7 പ്രതികളെ കസ്റ്റഡിയിൽ വിട്ടു, IP ബിനുവിന് വൈദ്യസഹായം നൽകാൻ നിർദേശം | ED officials attack

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത കേസിൽ ഏഴ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഐ.പി. ബിനു ഉൾപ്പെടെയുള്ളവരെയാണ് കൂടുതൽ ചോദ്യം ചെയ്യലിനായി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന് കൈമാറിയത്.(ED officials attack, Seven accused including CPM leader IP Binu remanded to police custody over attack on ED officials)

പ്രധാന പ്രതിയായ ഐ.പി. ബിനുവിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് കോടതി പ്രത്യേക നിർദ്ദേശങ്ങൾ നൽകി. ബിനുവിന് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്ന് അഭിഭാഷകൻ കോടതിയിൽ അറിയിച്ചതിനെത്തുടർന്ന്, വൈദ്യസഹായം ഉറപ്പാക്കണമെന്നും ആരോഗ്യനില കൃത്യമായി നിരീക്ഷിക്കണമെന്നും മജിസ്ട്രേറ്റ് നിർദ്ദേശിച്ചു.

ഐ.പി. ബിനുവിനെ കൂടാതെ രേവന്ത്, ലെനിൻ രാജ്, ജി.ആർ. നന്ദു, രാഹുൽ രാജൻ, രാഹുൽ, വൈശാഖ് എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റ് പ്രതികൾ. എക്സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തി മടങ്ങുകയായിരുന്ന ഇഡി സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

Story Summary

Seven individuals, including CPM leader I.P. Binu, have been remanded to police custody following the attack on ED officials and their vehicles outside former Chief Minister Pinarayi Vijayan’s residence in Thiruvananthapuram. The court granted custody for further investigation into the assault and property damage while ordering strict medical monitoring for the accused due to health concerns.

WhatsApp Channel Banner

Latest updates

നീറ്റ് സമരം: ജന്തർ മന്തറിലെ വിദ്യാർത്ഥികൾക്ക് 68,000 രൂപയുടെ...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി നാഗാലാന്റ് സ്വദേശി. ഡൽഹിയിലെത്തി നേരിട്ട് സമരത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ വിഷമത്തിൽ പ്രതിഷേധക്കാർക്കായി 150 'ഫാംഹൗസ് ചീസ് ബർസ്റ്റ്'...

CJP പ്രക്ഷോഭത്തിന് പിന്തുണയുമായി ഷാരൂഖ് ഖാൻ?: പ്രചരിക്കുന്ന സ്ക്രീൻഷോട്ടിൻ്റെ...

ന്യൂഡൽഹി: സി.ജെ.പി പരീക്ഷാ തിരിമറികൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ പിന്തുണ പ്രഖ്യാപിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന പ്രചാരണം വ്യാജമെന്ന് സ്ഥിരീകരണം. സൽമാൻ ഖാൻ, ആലിയ...

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്: പ്രതി ഏബൽ അഗസ്റ്റിനെതിരെ...

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ സഹപാഠികളായ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രതി ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ്.ഐ.ആറുകൾ കൂടി രജിസ്റ്റർ ചെയ്തു. കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പൊലീസ്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: PS പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി...

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം അജികുമാർ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. 2025-ൽ നടന്ന സ്വർണ്ണം...

‘ഇറാൻ ഒരിക്കലും ആണവായുധം കൈവശം വെക്കില്ല’: മുന്നറിയിപ്പുമായി ട്രംപ്;...

വാഷിംഗ്ടൺ: ഇറാനെ ഒരു കാരണവശാലും ആണവായുധ ശക്തിയാകാൻ അനുവദിക്കില്ലെന്ന് വഷിംഗ്ടണിൽ ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി ആസ്ഥാനത്ത് വെച്ച് സംസാരിക്കവെയാണ് ട്രംപ് ഇറാന് കർശന മുന്നറിയിപ്പ്...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....