HomeBusinessനിർമ്മാണ മേഖലയിൽ എൽജിബിടിക്യൂ പ്ലസ് പങ്കാളിത്തം കൂട്ടാൻ 'പ്രൈഡ് ഇൻ മാനുഫാക്ചറിങ്'...

നിർമ്മാണ മേഖലയിൽ എൽജിബിടിക്യൂ പ്ലസ് പങ്കാളിത്തം കൂട്ടാൻ ‘പ്രൈഡ് ഇൻ മാനുഫാക്ചറിങ്’ ടൂൾകിറ്റുമായി ഗോദ്റെജ് | Godrej LGBTQ toolkit

കൊച്ചി: നിർമ്മാണ മേഖലകളിൽ (Manufacturing Sector) എൽജിബിടിക്യൂ പ്ലസ് (LGBTQ+) വിഭാഗത്തിൽപ്പെട്ടവർക്ക് കൂടുതൽ സുരക്ഷിതവും വിപുലവുമായ തൊഴിലവസരങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ‘പ്രൈഡ് ഇൻ മാനുഫാക്ചറിങ്’ (Pride in Manufacturing) ടൂൾകിറ്റ് അവതരിപ്പിച്ച് പ്രമുഖ കമ്പനിയായ ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ്. കമ്പനിയുടെ മുംബൈയിലെ ആസ്ഥാനമായ ഗോദ്റെജ് വണ്ണിൽ നടന്ന ചടങ്ങിൽ ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് സിഇഒയും മാനേജിങ് ഡയറക്ടറുമായ സുധീർ സീതാപതിയും, തമിഴ്നാട്ടിലെ നിർമ്മാണശാലയിൽ വെച്ച് എച്ച്ആർ വിഭാഗം ആഗോള മേധാവി വൈഭവ് റാമും ചേർന്നാണ് ഈ സവിശേഷ ടൂൾകിറ്റ് ഒരേസമയം പ്രകാശനം ചെയ്തത്.

വൈവിധ്യമാർന്ന കഴിവുകളുള്ള എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വിവേചനരഹിതമായ ജോലിസ്ഥലങ്ങൾ (Inclusive Workplaces) സൃഷ്ടിക്കുക എന്ന ആശയത്തോട് കമ്പനിക്കുള്ള ശക്തമായ പ്രതിബദ്ധതയാണ് ഈ ടൂൾകിറ്റിലൂടെ പ്രതിഫലിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

എല്ലാവരെയും ഉൾപ്പെടുത്തുക എന്നത് കേവലം ഒരു പരിപാടിയോ താൽക്കാലിക പദ്ധതിയോ മാത്രമല്ലെന്നും, അത് കമ്പനിയുടെ വ്യവസ്ഥിതിയിലും സംവിധാനങ്ങളിലുമുള്ള ആഴത്തിലുള്ള വിശ്വാസമാണെന്നും ടൂൾകിറ്റ് പുറത്തിറക്കിക്കൊണ്ട് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുധീർ സീതാപതി പറഞ്ഞു. ഈ ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് പുതിയ ടൂൾകിറ്റ്. വ്യവസായശാലകളിൽ എൽജിബിടിക്യൂ പ്ലസ് വിഭാഗത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിനുള്ള പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങൾ, ജോലിസ്ഥലത്തെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, നിയമപരമായ പരിരക്ഷകൾ, നേതൃസ്ഥാനത്തുള്ളവരെ ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനുള്ള തന്ത്രങ്ങൾ തുടങ്ങിയവ ഈ ടൂൾകിറ്റിൽ വിശദമായി അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പനിയുടെ വിവിധ നിർമ്മാണശാലകൾ വിവേചനങ്ങളില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിലാണ് നിലവിൽ പ്രവർത്തിക്കുന്നതെന്ന് ഹ്യൂമൻ റിസോഴ്സസ് (HR) വിഭാഗം ആഗോള മേധാവി വൈഭവ് റാം വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ചെങ്കൽപെട്ട് പ്ലാന്റിലെ എൽജിബിടിക്യുഎ പ്ലസ് (LGBTQA+) പ്രതിനിധ്യം നിലവിൽ മൂന്ന് ശതമാനമാണെന്നും, കോർപ്പറേറ്റ് തൊഴിൽ സംസ്കാരത്തിൽ തുല്യത ഉറപ്പാക്കുന്ന കാര്യത്തിൽ എന്തെല്ലാം മാറ്റങ്ങൾ സാധ്യമാണെന്ന് തെളിയിക്കുന്നതാണ് ഈ മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ മറ്റ് പ്ലാന്റുകളിലേക്കും ഈ മാതൃക വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Story Summary:
Godrej Consumer Products has launched the ‘Pride in Manufacturing’ toolkit to create safer and more inclusive job opportunities for the LGBTQ+ community in the manufacturing sector. The toolkit was co-released by MD & CEO Sudhir Sitapati at the headquarters and Global HR Head Vaibhav Ram at the Tamil Nadu plant. It includes practical guidelines, workplace infrastructure enhancements, and legal compliance structures. Currently, the community accounts for 3% of the workforce at the Chengalpattu plant.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....