മലപ്പുറം: ലഹരിമരുന്ന് കേസിലെ പ്രതി കൈവിലങ്ങുമായി പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത തൊട്ടിൽപ്പാലം സ്വദേശി അമീറാണ് പെരിന്തൽമണ്ണ സബ് ജയിലിന് മുന്നിൽ വെച്ച് രക്ഷപ്പെട്ടത്.(Accused in drug case escapes from police custody in Perinthalmanna)
19 ഗ്രാം എംഡിഎംഎയുമായി പിടിയിലായ അമീറിനെ വ്യാഴാഴ്ച വൈകിട്ട് മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയിരുന്നു. തുടർന്ന് ഇയാളെ പെരിന്തൽമണ്ണ സബ് ജയിലിലേക്ക് മാറ്റാനായി കൊണ്ടുപോകുന്നതിനിടെയാണ് നാടകീയ സംഭവം നടന്നത്. ജയിലിന് സമീപമുള്ള ഹോട്ടലിൽ വെച്ച് പ്രതിക്ക് ഭക്ഷണം നൽകാൻ തീരുമാനിച്ചു.
ഇതിനായി ഒരു കൈയിലെ വിലങ്ങ് അഴിച്ച തക്കത്തിന്, പൊലീസുകാരെ തള്ളിമാറ്റി അമീർ ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിടികൂടാനായില്ല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
Story Summary
An accused in a narcotics case, Ameer, escaped from police custody near the Perinthalmanna sub-jail while being transported after a court appearance. The suspect, who was caught with 19 grams of MDMA, managed to flee while his handcuffs were loosened for a meal at a nearby hotel.

