HomeNationalതിരുപ്പരൻകുന്ദ്രം ദീപം തെളിക്കൽ വിവാദം: TVK നിലപാടിനെ പ്രശംസിച്ച് ഇടതുപാർട്ടികളും സഖ്യകക്ഷികളും...

തിരുപ്പരൻകുന്ദ്രം ദീപം തെളിക്കൽ വിവാദം: TVK നിലപാടിനെ പ്രശംസിച്ച് ഇടതുപാർട്ടികളും സഖ്യകക്ഷികളും | TVK Government

ചെന്നൈ: തിരുപ്പരൻകുന്ദ്രം ദീപം തെളിക്കൽ വിഷയത്തിൽ നിലവിലെ രീതി തന്നെ തുടരുമെന്ന ടിവികെ (TVK) സർക്കാരിന്റെ തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ച സർക്കാരിനെ പ്രശംസിച്ച് ഇടതുപാർട്ടികളും ഡിഎംകെ സഖ്യത്തിലെ മനിതനേയ മക്കൾ കക്ഷിയും രംഗത്തെത്തി. തിരുപ്പരൻകുന്ദ്രത്ത് രാഷ്ട്രീയം കളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് നിയമമന്ത്രി സി.ടി.ആർ. നിർമൽ കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.(TVK Government Firm on Thirupparankundram Deepam Lighting Controversy)

ടിവികെയുടേത് ശരിയായ തീരുമാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യൻ പ്രതികരിച്ചു. മുഖ്യമന്ത്രി ജോസഫ് വിജയിയും സർക്കാരും വർഗീയ ശക്തികളുടെ സമ്മർദത്തിന് വഴങ്ങാതെ ഈ മതേതര നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് മനിതനേയ മക്കൾ കക്ഷിയും ആവശ്യപ്പെട്ടു. ടിവികെ സഖ്യം യഥാർത്ഥ മതേതര പ്രത്യയശാസ്ത്ര സഖ്യമാണെന്നും ബിജെപിയുടെ ‘ബി-ടീം’ എന്ന വിമർശനം പരിഹാസ്യമാണെന്നും മന്ത്രി കെ.ജി. അരുൺരാജ് പറഞ്ഞു. വിജയ് ബിജെപിക്ക് വഴങ്ങില്ലെന്ന് നേരത്തെ തന്നെ തെളിയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുപ്പരൻകുന്ദ്രം മലയിൽ സിക്കന്തർ ദർഗ്ഗയോട് ചേർന്ന് കാർത്തിക ദീപം തെളിക്കണമെന്ന മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. മുൻ വർഷങ്ങളിൽ എന്താണോ നടന്നുപോന്നത്, അത് തന്നെ തുടരുമെന്നും ഡിഎംകെ സർക്കാരിനോട് ചേർന്ന് നിൽക്കുന്ന നിലപാടാണ് തങ്ങളുടേതെന്നും മന്ത്രി നിർമൽ കുമാർ വ്യക്തമാക്കി. തിരുപ്പരൻകുന്ദ്രത്തെ സമാധാനം തകർക്കാൻ ഒരു മതശക്തിയെയും അനുവദിക്കില്ലെന്നും, നൂറു ശതമാനവും പ്രദേശവാസികളുടെ താൽപ്പര്യങ്ങൾക്കൊപ്പമാണ് സർക്കാർ നിലകൊള്ളുന്നതെന്നും ടിവികെ വ്യക്തമാക്കി.

Story Summary

The TVK government in Tamil Nadu has received praise from Left parties and alliance partners for its firm stance on the Thirupparankundram deepam lighting controversy, confirming that traditional practices will be maintained. Minister C.T.R. Nirmal Kumar asserted that the government would not allow communal forces to disrupt the peace in the region, prioritizing the interests of the local community over political pressures.

WhatsApp Channel Banner

Latest updates

ശബരിമല സ്വർണക്കൊള്ള കേസ്: PS പ്രശാന്തിനെയും A അജികുമാറിനെയും...

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയുടേതാണ്...

ട്രംപിനെ ബഹുദൂരം പിന്നിലാക്കി ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് കടക്കുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവെന്ന ചരിത്ര നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ 105 മില്യണിലധികമാണ് അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം. വിദ്യാർത്ഥികളെ അഭിസംബോധന...

‘അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’: ശ്വേത...

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് നടനും എം എൽ എയുമായ രമേഷ് പിഷാരടി. തന്നെ അപകീർത്തിപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശ്യമെന്നും അദ്ദേഹം കോടതിയിൽ...

‘സാങ്കേതിക പിഴവ്’: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ താൽക്കാലികമായി ബ്ലോക്ക് ചെയ്യപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാറിനോട് ക്ഷമ ചോദിച്ച് മെറ്റ. സാങ്കേതിക തകരാറ് കാരണമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നും പിഴവ് തിരുത്തി വീഡിയോ...

14 വയസുകാരിയുടെ കൊലപാതകം: പോപ് ഗായകൻ D4vdക്കെതിരെവിചാരണയ്ക്ക് കോടതി...

ലോസ് ആഞ്ചലസ്: അമേരിക്കൻ പോപ് ഗായകൻ D4vd (ഡേവിഡ് ആന്റണി ബർക്ക്)ക്കെതിരായ കൊലപാതകക്കേസിൽ വിചാരണ ആരംഭിക്കാൻ കോടതി അനുമതി നൽകി. 14 വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ചെന്ന കേസിൽ പ്രാഥമിക തെളിവുകൾ മതിയെന്ന്...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...