കൊച്ചി: സിഎംആർഎൽ മാസപ്പടി വിവാദത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കമ്പനി എംഡിയും മറ്റ് അഞ്ച് ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. തങ്ങൾക്കെതിരായ കേന്ദ്ര ഏജൻസിയുടെ അന്വേഷണം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് കമ്പനിയുടെ പ്രധാന വാദം.(CMRL ED Investigation High Court Verdict)
അതേസമയം, കേസ് അതിനിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനായി ഇഡി മേധാവി രാഹുൽ നവീൻ കൊച്ചിയിലെത്തി. ഇന്ന് രാവിലെ 10-ന് അദ്ദേഹം വിളിച്ചുചേർത്ത ഉന്നതതല യോഗം കേസിൽ നിർണായക തീരുമാനങ്ങളെടുക്കും. വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തുടർനടപടികൾ യോഗത്തിൽ ചർച്ചയാകും. കൂടാതെ, പരിശോധനയ്ക്കിടെ ഇഡി ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണവും ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്.
കഴിഞ്ഞദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെയാണ് പിണറായി വിജയന്റെ വസതിയുമായി ബന്ധപ്പെട്ട് ഉൾപ്പെടെ ഇഡി റെയ്ഡുകൾ ശക്തമാക്കിയത്. കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനകൾക്ക് ശേഷമാണ് കമ്പനി അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
Story Summary
The Kerala High Court is set to deliver its verdict today on a plea by CMRL officials challenging the ED’s investigation into the alleged illegal payments to Veena Vijayan’s company, Exalogic. Meanwhile, ED Chief Rahul Naveen has reached Kochi to chair a high-level meeting to strategize the next steps in the ongoing investigation and probe the recent obstruction of officials.

