Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeKeralaപെൻഷൻ പ്രായം 60 ആക്കാനുള്ള നീക്കം: പ്രതിഷേധവുമായി DYFI | DYFI Protests

പെൻഷൻ പ്രായം 60 ആക്കാനുള്ള നീക്കം: പ്രതിഷേധവുമായി DYFI | DYFI Protests

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ആക്കി ഉയർത്താനുള്ള യുഡിഎഫ് സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്ത്. സർക്കാർ പുറത്തുവിട്ട ധവളപത്രത്തിലെ ഈ നിർദ്ദേശം യുവജന വഞ്ചനയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആരോപിച്ചു.(DYFI Protests Against Pension Age Hike In Kerala)

വിരമിക്കൽ പ്രായം ഉയർത്തുന്നത് ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിക്കും. പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ട് ജോലി കാത്തിരിക്കുന്ന യുവാക്കൾക്ക് ഇത് വലിയ തിരിച്ചടിയാണെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. ഒരു വർഷം വിരമിക്കൽ പ്രായം വർദ്ധിപ്പിക്കുന്നതിലൂടെ 6000 കോടി രൂപ ലാഭിക്കാം എന്ന സർക്കാർ വാദം യുവജനങ്ങളുടെ ഭാവി തകർക്കുന്നതാണെന്നും സംഘടന കുറ്റപ്പെടുത്തി.

മുൻപ് യുഡിഎഫ് ഭരണകാലത്ത് നടപ്പിലാക്കിയ നിയമന നിരോധനങ്ങളും പെൻഷൻ പ്രായം വർദ്ധിപ്പിച്ചതും വലിയ തൊഴിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നുവെന്ന് ഡിവൈഎഫ്ഐ ഓർമ്മിപ്പിച്ചു.

Story Summary

The DYFI has announced intense protests against the UDF government’s proposal in its white paper to increase the retirement age of state government employees to 60. The organization labels the move as a betrayal of the youth, arguing that it will severely reduce job opportunities for thousands of educated job seekers waiting for PSC appointments.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.