തൃശൂർ: അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. വൈശേരി സ്വദേശി മോഹനൻ (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.45-ഓടെയാണ് സംഭവം നടന്നത്.(Athirappilly Wild Elephant Attack Kills Senior Citizen)
കൃഷിയിടത്തിൽ അതിക്രമിച്ചു കയറിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് മോഹനന് നേരെ ആക്രമണമുണ്ടായത്. വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ ആനയെത്തിയതറിഞ്ഞ് ആനയെ ഓടിക്കാൻ പുറത്തിറങ്ങുകയായിരുന്നു. ഇതിനിടയിലാണ് ആന പെട്ടെന്ന് തിരിഞ്ഞുനിന്ന് ഇദ്ദേഹത്തെ ആക്രമിച്ചത്.
സംഭവസ്ഥലത്തുതന്നെ മോഹനൻ മരണപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലും ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായിരുന്നു. സ്ഥിരമായി കാട്ടാനകൾ ഇറങ്ങുന്ന മേഖലയാണിതെന്ന നാട്ടുകാരുടെ പരാതി നിലനിൽക്കുന്നുണ്ട്.
Story Summary
A 65-year-old man named Mohanan was trampled to death by a wild elephant in Athirappilly, Thrissur, while attempting to drive the animal away from his farm early this morning. The incident occurred following recurring incidents of elephant incursions and crop destruction in the area over the past few days.

