HomeKeralaകൊണ്ടോട്ടിയിൽ കാറിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപ്പന; എംഡിഎംഎയും ഹാഷിഷ് ഓയിലുമായി...

കൊണ്ടോട്ടിയിൽ കാറിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപ്പന; എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേർ പിടിയിൽ | Drug Trafficking Arrest Kondotty

റിപ്പോർട്ട്: അൻവർ ഷരിഫ്

മലപ്പുറം: കൊണ്ടോട്ടിയിൽ കാറിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി (Drug Trafficking Arrest Kondotty). കോഴിക്കോട് ഫറൂഖ് ചുങ്കം സ്വദേശി പടന്നയിൽ മുഹമ്മദ് ഷഫീഖ് എന്ന മാന്ത ഷഫീഖ് (32), മലപ്പുറം ചാലിയം സ്വദേശി കൈതവളപ്പിൽ അബ്‌ദുൾ നിസ്താർ (31) എന്നിവരാണ് പെരിയമ്പലം എന്ന സ്ഥലത്തുനിന്നു രാത്രിയിൽ കാർ സഹിതം പിടിയിലായത്. ഇവരിൽനിന്ന് ഏഴ് ഗ്രാമോളം എംഡിഎംഎ (MDMA), അഞ്ച് ഗ്രാമോളം ഹാഷിഷ് ഓയിൽ, മയക്കുമരുന്ന് അളക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്സ്, 31,000 രൂപ എന്നിവ പോലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത കാറിലായിരുന്നു ഇവർ വിവിധ പ്രദേശങ്ങളിൽ ലഹരിമരുന്ന് എത്തിച്ചിരുന്നത്. പിടിയിലായ പ്രതികൾ രണ്ടുപേരും മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി.

പ്രതികളിൽ പടന്നയിൽ മുഹമ്മദ് ഷഫീഖിനെ കഴിഞ്ഞ വർഷം 50 കിലോഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ നാല് മാസം മുൻപാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതെന്നും അതിനുശേഷവും വീണ്ടും ലഹരിമരുന്ന് വിൽപ്പന തുടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മറ്റൊരു പ്രതിയായ അബ്‌ദുൾ നിസ്താറിന്റെ പേരിൽ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ വധശ്രമം, കവർച്ച തുടങ്ങിയ ഗുരുതരമായ കേസുകൾ നിലവിലുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസാ ജോൺ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാല കുമാർ, ഇൻസ്പക്ടർ അനുദാസ് കെ, സബ് ഇൻസ്പക്ടർ കൃഷ്ണ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) ടീമും കൊണ്ടോട്ടി പോലീസും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Summary: The Kondotty police have arrested two members of a drug trafficking gang for selling synthetic drugs from a car at Periyambalam. The accused, identified as Muhammad Shafeeque from Kozhikode and Abdul Nistar from Malappuram, were caught with 7 grams of MDMA, 5 grams of hashish oil, an electronic scale, and Rs 31,000 in cash. Both individuals have extensive criminal backgrounds, including previous involvements in major ganja smuggling, attempted murder, and theft cases.

WhatsApp Channel Banner

Latest updates

മുത്തങ്ങ സമരം: പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക്...

വയനാട്: കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖ ആദിവാസി ഭൂസമരങ്ങളിലൊന്നായ മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ കേസ് വിചാരണ പൂർത്തിയായി 23 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി പ്രസ്താവിക്കും. വയനാട് ജില്ലാ പ്രിൻസിപ്പൽ...

PM ശ്രീ പദ്ധതി: 265 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കാൻ...

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാനത്ത് രാഷ്ട്രീയ ചർച്ചകളും കൂടിയാലോചനകളും സജീവമാകുന്നു. സിലബസിൽ കേന്ദ്ര ഇടപെടലുകൾ അനുവദിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള വഴികളാണ് സംസ്ഥാന സർക്കാർ ആരായുന്നത്.(Kerala Government PM...

കാപ്പ കേസ് പ്രതിയായ BJP കൗൺസിലർ R സുഗതന്...

തിരുവനന്തപുരം: കാപ്പ കേസിൽപ്പെട്ട് റിമാൻഡിൽ കഴിയുന്ന ബിജെപി കൗൺസിലർ R സുഗതന് കൗൺസിലർ സ്ഥാനം നഷ്ടപ്പെടാൻ സാധ്യത. വിഷയത്തിൽ നിർണായക തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗം ഇന്ന് ചേരും. കൗൺസിൽ യോഗങ്ങളിൽ തുടർച്ചയായി...

ഗാസയിൽ സമ്പൂർണ്ണ നിരായുധീകരണം: ഹമാസുമായി ‘ചരിത്രപരമായ’ കരാറിലെത്തിയെന്ന് ഡോണാൾഡ്...

വാഷിംഗ്ടൺ: ഗാസയിലെ യുദ്ധത്തിനും സംഘർഷങ്ങൾക്കും വിരാമമിട്ടുകൊണ്ട് ഹമാസ് ഉൾപ്പെടെയുള്ള മുഴുവൻ ആയുധധാരികളായ ഗ്രൂപ്പുകളുടെയും സമ്പൂർണ്ണ നിരായുധീകരണത്തിനായി ചരിത്രപരമായ കരാറിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. ട്രംപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച 'ബോർഡ് ഓഫ്...

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ: മുസ്ലിം ലീഗ്...

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാറിന്റെ ഉറച്ച തീരുമാനത്തിന് മുന്നിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ. പദ്ധതിക്കെതിരെ പാർട്ടി അണികളിലും വിവിധ സംഘടനകൾക്കിടയിലും വ്യാപക പ്രതിഷേധം ഉയരുന്നതാണ് ലീഗ് നേതൃത്വത്തിന്...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....