തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ മിന്നൽ പരിശോധന പൂർത്തിയായിരുന്നു. നീണ്ട പരിശോധനകൾക്ക് ശേഷം ഉദ്യോഗസ്ഥർ വസതിയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ പ്രദേശം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി.(ED Raid Concludes Amid Violence At Pinarayi Vijayan Residence Thiruvananthapuram Tension)
പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെ സിപിഐഎം പ്രവർത്തകർ കല്ലും മരക്കഷ്ണങ്ങളുമായി അക്രമം അഴിച്ചുവിട്ടു. പ്രവർത്തകരുടെ ആക്രമണത്തിൽ ഇഡി ഉദ്യോഗസ്ഥരുടെ കാറിന്റെ മുൻപിലെയും പിൻപിലെയും ചില്ലുകൾ പൂർണ്ണമായും തകർന്നു.
ആക്രമണത്തിനിടെ കണ്ണിന് പരിക്കേറ്റ ഇഡി വാഹനത്തിന്റെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യസമയത്ത് ആവശ്യമായ പോലീസ് സുരക്ഷ ഒരുക്കുന്നതിൽ പോലീസ് വീഴ്ച വരുത്തിയെന്ന് ഇഡി ഉദ്യോഗസ്ഥർ ആരോപിച്ചു. സംഘർഷ സാഹചര്യത്തെത്തുടർന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ലാത്തിവീശിയാണ് അക്രമാസക്തരായ പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.
Story Summary
The Enforcement Directorate (ED) concluded an eight-hour raid at Opposition Leader Pinarayi Vijayan’s residence in Thiruvananthapuram, part of an intensified probe into the CMRL monthly payoff case. As ED officials departed, the situation turned violent when CPIM workers vandalized their vehicles, resulting in injuries to staff and the detention of several protesters, including SFI state secretary PS Sanjeev.

